# കാത്തിരിപ്പിന് വിട, തങ്കലാന്റെ പുതിയ അപ്‌ഡേറ്റ് എത്തി!!

- Link: https://ml.b4blaze.com/film-news/thangalaan-release-update
- Published: 2024-05-07T17:44:22+05:30
- Author: Anu

തെന്നിന്ത്യന്‍ ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് തങ്കലാന്‍.
ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ആരാധകലോകം നല്‍കിയത്. ചിത്രത്തിലെ
വിക്രത്തിന്റെ ലുക്ക് തന്നെയാണ് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. പാ രഞ്ജിത്താണ്
ചിത്രം സംവിധാനം ചെയ്യുന്നത്. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ 
പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് തങ്കലാന്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റാണ് എത്തിയിരിക്കുന്നത്. ജൂണ്‍ 13ന് തങ്കലാന്‍ തിയ്യേറ്ററിലെത്തുമെന്നാണ്
റിപ്പോര്‍ട്ടുകള്‍.
  ചിത്രത്തില്‍ മലയാളത്തില്‍ നിന്നും മാളവിക മോഹനനും പാര്‍വതി തിരുവോത്തും
ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും
എത്തുന്നുണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് കിഷോറാണ്. ചിയാന്‍ വിക്രമിന്റെ അറുപത്തിയൊന്നാമത്തെ
ചിത്രവുമാണ് ‘തങ്കലാന്‍’.  ചിത്രത്തിന് സംഗീതം പകരുന്നത് ജിവി പ്രകാശ് കുമാറാണ്. ‘തങ്കലാനിലേത്
വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എസ്
എസ് മൂര്‍ത്തിയാണ് കല. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ്
തങ്കലാന്‍ നിര്‍മ്മിക്കുന്നത്.
