# കാത്തിരിപ്പിന് വിരാമം!! തങ്കലാന്റെ റിലീസ് തിയതി പുറത്ത്

- Link: https://ml.b4blaze.com/film-news/thangalan-movie-release-out
- Published: 2023-10-28T22:33:06+05:30
- Author: Anu

തെന്നിന്ത്യന്‍ ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിന്റെ തങ്കലാന്‍.
വിക്രമിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന ചിത്രമാണ് തങ്കലാന്‍. തമിഴ്, മലയാളം, കന്നട,
തെലുങ്ക് എന്നീ ഭാഷകളിലായിട്ടാണ് തങ്കലാന്‍ എത്തുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ
പ്രേക്ഷകരെ ഞെട്ടിച്ച വിക്രത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും തങ്കലാന്‍
എന്നാണ് ആരാധകരുടെ പ്രതീക്ഷ.

കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ജനുവരി
26ന് ചിത്രം തിയറ്ററുകളിലെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ടീസര്‍
നവംബര്‍ ഒന്നിന് പ്രേക്ഷകരിലേക്കെത്തും.
  കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലാണ്
ചിത്രത്തിന്റെ കഥ പറയുന്നത്. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തില്‍ 
നായികമാരാവുന്നത്. പശുപതി, ഹരികൃഷ്ണന്‍, അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തു കുമാര്‍ 
എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവര്‍ ഏറെ വൈറലായിരുന്നു. ഇതുവരെ കാണാത്ത
രൂപത്തിലും ഭാവത്തിലുമാണ് വിക്രം തങ്കലാനില്‍ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം 
പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം ഒരുക്കുത്. കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ 
നിര്‍മ്മിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും 
ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും തങ്കലാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 ﻿

> [#Thangalaan](https://twitter.com/hashtag/Thangalaan?src=hash&ref_src=twsrc%5Etfw)
> from 26-1-24 in cinemas worldwide ????????????????❤️ [@Thangalaan](https://twitter.com/Thangalaan?ref_src=twsrc%5Etfw)
> [@kegvraja](https://twitter.com/kegvraja?ref_src=twsrc%5Etfw) [@StudioGreen2](https://twitter.com/StudioGreen2?ref_src=twsrc%5Etfw)
> [@officialneelam](https://twitter.com/officialneelam?ref_src=twsrc%5Etfw) [@parvatweets](https://twitter.com/parvatweets?ref_src=twsrc%5Etfw)
> [@MalavikaM_](https://twitter.com/MalavikaM_?ref_src=twsrc%5Etfw) [@PasupathyMasi](https://twitter.com/PasupathyMasi?ref_src=twsrc%5Etfw)
> [@DanCaltagirone](https://twitter.com/DanCaltagirone?ref_src=twsrc%5Etfw) [@thehari___](https://twitter.com/thehari___?ref_src=twsrc%5Etfw)
> [@ActorMuthukumar](https://twitter.com/ActorMuthukumar?ref_src=twsrc%5Etfw) [@preethy_karan](https://twitter.com/preethy_karan?ref_src=twsrc%5Etfw)
> [@arjun_anbudan](https://twitter.com/arjun_anbudan?ref_src=twsrc%5Etfw) [@gvprakash](https://twitter.com/gvprakash?ref_src=twsrc%5Etfw)
> [@Lovekeegam](https://twitter.com/Lovekeegam?ref_src=twsrc%5Etfw) [@kishorkumardop](https://twitter.com/kishorkumardop?ref_src=twsrc%5Etfw)
> [@EditorSelva](https://twitter.com/EditorSelva?ref_src=twsrc%5Etfw)… [pic.twitter.com/Nh0iAKgDyJ](https://t.co/Nh0iAKgDyJ)
> — pa.ranjith (@beemji) [October 27, 2023](https://twitter.com/beemji/status/1717868766158299334?ref_src=twsrc%5Etfw)

 ﻿
