# ‘നന്ദി ലോകേഷ് കനകരാജ്’ റോബിൻ പറയാൻ പോവുന്ന ആ സർപ്രൈസ് എന്തായിരിക്കും

- Link: https://ml.b4blaze.com/film-news/thank-you-lokesh-kanagaraj-what-will-be-the-surprise-that-robin-is-going-to-say
- Published: 2023-02-23T10:12:47+05:30
- Author: Ajay

ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറ്റവും കൂടുതലൽ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ.
ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷത്തിനിപ്പുറവും സോഷ്യൽ മീഡിയയിൽ വൻ ആരാധകരുള്ള റോബിന്റെ
പോസ്റ്റുകൾക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്
റോബിൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/robin-r.jpg?resize
=696%2C392&ssl=1)

ഇപ്പോഴിതാ റോബിൻറെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്. പ്രമുഖ തമിഴ്
സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് റോബിൻറെ പോസ്റ്റാണ് വൈറലാവുന്നത്‘
ലോകേഷ് കനകരാജ് സർ താങ്ക്യു’ എന്നായിരുന്നു. എന്നാൽ എന്താണ് ഇതിൽ ഓളിപ്പിച്ചു വച്ചിരിക്കുന്നത്
എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/robin-rr.jpg?resize
=696%2C392&ssl=1)

അതേ സമയം റോബിൻ സിനിമ സംവിധാനം ചെയ്യുന്നതായി അഭ്യൂഹമുയരുന്നുണ്ട്.റോബിൻ തന്നെയാണ് 
തിരക്കഥയും നിർമ്മാണവും. റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത സംവിധായകൻ
ലോകേഷ് കനകരാജ് ആയിരിക്കും നടത്തുക എന്നും മോഡലും നടിയും റോബിന്റെ ഭാവി വധുവുമായ ആരതി
പൊടിയാകും സിനിമയിൽ നായികാ വേഷത്തിലെത്തുക. നവംബറിൽ സിനിമ ആരംഭിക്കുമെന്നാണ് വിവരം 
el.filming എന്ന ഇസ്റ്റ പേജാണ് ഇക്കാര്യം പുറത്ത വിട്ടിരിക്കുന്നത്. എന്നാൽ പോസ്റ്റ്
കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് റോബിൻ ഇനിയും രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടില്ല.
