# ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ പ്രണിത; തങ്കമണിയിലെ പുതിയ പോസ്റ്റര്‍

- Link: https://ml.b4blaze.com/film-news/thankamani-new-poster-released
- Published: 2024-02-25T10:38:03+05:30
- Author: Ajay

ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തങ്കമണിയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
പുറത്തുവിട്ടു. പ്രണിത സുബാഷിന്റെ കാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. പോലീസ്
ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തില്‍ പ്രണിത എത്തുന്നത്. അര്‍പ്പിത നാഥ് എന്നാണ്
പ്രണിതയുടെ കഥാപാത്രത്തിന്റെ പേര്.

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് ഏഴിന് തിയേറ്ററുകളിലെത്തും. 
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ
അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ നിതാ പിള്ളയും പ്രണിതാ സുബാഷുമാണ് നായികമാര്‍. സൂപ്പര്‍
ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍
ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Dileep (@dileepactor)](https://www.instagram.com/p/C3uvO7vvILH/?utm_source=ig_embed&utm_campaign=loading)

ദിലീപിന്റെ 148-ാമത്തെ ചിത്രമാണ് തങ്കമണി. നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍
ഒന്നായിരിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍
മലയാളത്തിലേയും തമിഴിലേയും വന്‍ താരനിര തന്നെ അണിനിരക്കുന്നു. കട്ടപ്പനയായിരുന്നു ചിത്രത്തിന്റെ
പ്രധാന ലൊക്കേഷന്‍.

തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റര്‍മാരായ രാജശേഖരന്‍, സ്റ്റണ്ട് ശിവ, സുപ്രീം
സുന്ദര്‍, മാഫിയ ശശി എന്നിവര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും സിനിമയിലുണ്ടാകും. സിനിമയില്‍
അജ്മല്‍ അമീര്‍, സുദേവ് നായര്‍,സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,
സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍,
മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, തമിഴ് താരങ്ങളായ
ജോണ്‍ വിജയ്, സമ്പത്ത് റാം എന്നിവര്‍ക്ക് പുറമേ അന്‍പതിലധികം ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളും
ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ അണിനിരക്കുന്നു.
