# ‘വിക്രം’ സിനിമ മലയാളികള്‍ നെഞ്ചിലേറ്റി..! നന്ദി അറിയിച്ച് കമല്‍ഹാസന്‍!!

- Link: https://ml.b4blaze.com/film-news/thanking-video-of-kamal-hassan
- Published: 2022-06-08T08:31:16+05:30
- Author: Rahul

കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം
വിക്രം വലിയ വിജയങ്ങള്‍ കീഴടക്കവെ സിനിമ ഏറ്റെടുത്ത ഓരോരുത്തര്‍ക്കും നന്ദി അറിയിച്ച്
ഉലകനായകന്റെ വീഡിയോ സന്ദേശം എത്തി. വിക്രം സിനിമയുടെ വിജയക്കുതിപ്പിന്റെ ഭാഗമായിട്ടാണ്
അദ്ദേഹം ഇത് ഏറ്റെടുത്ത പ്രേക്ഷകര്‍ക്കും മറ്റുള്ളവര്‍ക്കും നന്ദി അറിയിച്ച് എത്തിയിരിക്കുന്നത്.
വിവിധ ഭാഷകളിലായാണ് അദ്ദേഹം ഈ നന്ദി സന്ദേശം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/kamal-2.jpg?resize
=735%2C557&ssl=1)

രാജ്കമല്‍ ഫിലിംസിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ഭാഷ ഏതായാലും നല്ല സിനിമകള്‍ എന്നും മലയാളികള്‍ നെഞ്ചിലേറ്റുന്നുണ്ട്. എന്റെ വിക്രം
സിനിമയേയും നിങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നു. എന്റെ ഭാഗ്യം! എന്നാണ് അദ്ദേഹം ഇതേ 
കുറിച്ച് പറയുന്നത്. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് പേരറിയാത്ത ഓരോര്‍ത്തര്‍ക്കും
അവകാശപ്പെട്ടതാണ് ഈ സിനിമയുടെ വിജയം എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. അതേസമയം,
മലയാളത്തിലെ താരങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറയുന്നുണ്ട്.

> Thank you
> With love
>  Kamal Haasan [@ikamalhaasan](https://twitter.com/ikamalhaasan?ref_src=twsrc%5Etfw)
> [@Dir_Lokesh](https://twitter.com/Dir_Lokesh?ref_src=twsrc%5Etfw) [@Suriya_offl](https://twitter.com/Suriya_offl?ref_src=twsrc%5Etfw)
> [@VijaySethuOffl](https://twitter.com/VijaySethuOffl?ref_src=twsrc%5Etfw) [#FahadhFaasil](https://twitter.com/hashtag/FahadhFaasil?src=hash&ref_src=twsrc%5Etfw)
> [@anirudhofficial](https://twitter.com/anirudhofficial?ref_src=twsrc%5Etfw) [#Mahendran](https://twitter.com/hashtag/Mahendran?src=hash&ref_src=twsrc%5Etfw)
> [@RKFI](https://twitter.com/RKFI?ref_src=twsrc%5Etfw) [@turmericmediaTM](https://twitter.com/turmericmediaTM?ref_src=twsrc%5Etfw)
> [@shibuthameens](https://twitter.com/shibuthameens?ref_src=twsrc%5Etfw) [@riyashibu_](https://twitter.com/riyashibu_?ref_src=twsrc%5Etfw)
> [@spotifyindia](https://twitter.com/spotifyindia?ref_src=twsrc%5Etfw) [@SonyMusicSouth](https://twitter.com/SonyMusicSouth?ref_src=twsrc%5Etfw)
> [@actor_nithiin](https://twitter.com/actor_nithiin?ref_src=twsrc%5Etfw) [@anbariv](https://twitter.com/anbariv?ref_src=twsrc%5Etfw)
> [@girishganges](https://twitter.com/girishganges?ref_src=twsrc%5Etfw) [@philoedit](https://twitter.com/philoedit?ref_src=twsrc%5Etfw)
> [@ArtSathees](https://twitter.com/ArtSathees?ref_src=twsrc%5Etfw) [pic.twitter.com/UNtOf9S873](https://t.co/UNtOf9S873)
> — Raaj Kamal Films International (@RKFI) [June 7, 2022](https://twitter.com/RKFI/status/1534052021166215169?ref_src=twsrc%5Etfw)

ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍ എന്നിവരെ കൂടാതെ അവസാന മൂന്ന്
മിനിറ്റ് സമയത്ത് വന്ന് പ്രേക്ഷക കൈയ്യടി നേടിയ തന്റെ അനുജന്‍ സൂര്യ… എന്നോടുള്ള സ്‌നേഹത്തിന്റെ
പേരിലാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത് എന്നും അതിന് സൂര്യയോട് നന്ദി പറയുന്നില്ലെന്നും
പകരം അടുത്ത ചിത്രത്തില്‍ മുഴുവന്‍ സമയവും തങ്ങള്‍ ഒന്നിച്ചുണ്ടാകുമെന്നും കമല്‍ പറഞ്ഞു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vikram-movie.jpg?
resize=1200%2C628&ssl=1)

ഈ കാര്യം കൂടി അദ്ദേഹം വീഡിയോ വഴി വെളിപ്പെടുത്തിയതോടെ ആരാധകരും വലിയ ആവേശത്തിലാണ്.
കമല്‍സാറിന്റെ കൂടെ സ്‌ക്രീന്‍ പങ്കിടുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍
ഒന്നാണെന്ന് സൂര്യ മുന്‍പും പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് താരം ഈ സിനിമയില്‍ ഒരു പൈസ
പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. അതസമയം,
കമല്‍ഹാസന്റെ ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-4.jpg?resize
=1349%2C2048&ssl=1)

സംവിധായകന്‍ ലോകേഷിന് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്റെ
ഓരോ നാളിലും ഓരോ ഫ്രെയ്മിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. നിങ്ങളുടെ സ്നേഹം എന്നും എനിക്ക്
ഉണ്ടായിരിക്കണം.. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ
ഞാന്‍, കമല്‍.. എന്ന് പറഞ്ഞാണ് അദ്ദേഹം ഈ വീഡിയോ അവസാനിപ്പിക്കുന്നത്.
