# മീടു ആരോപണത്തിനു ശേഷം തനിക്കെതിരെ നിരവധി തവണ വധശ്രമമുണ്ടായി!!; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി

- Link: https://ml.b4blaze.com/film-news/thanusree-datta-new-statement
- Published: 2022-09-24T10:43:35+05:30
- Author: Ajay

സിനിമാലോകത്ത് വിവാദങ്ങളുടെ ഏപ്പോഴും ഉണ്ടാകാറുണ്ട്.ഒരു പരിധിവരെ അവയിൽ യഥാർത്ഥ്യങ്ങളും
ഉണ്ടാവാറുണ്ട്. ഇപ്പോളിതാ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായിയെത്തിയിരിക്കുകയാണ്
ബോളിവുഡ് താരം തനുശ്രീ ദത്ത. മീടു ആരോപണത്തിനു ശേഷം തനിക്കെതിരെ നിരവധി തവണ വധശ്രമമുണ്ടായി
എന്നാണ് താരം വളിപ്പെടുത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thanu-2.jpg?resize
=1280%2C720&ssl=1)

തന്റെ കാർ അപകടത്തിൽപ്പെടുത്തിയും വെള്ളത്തിൽ വിഷം കലക്കിയും തന്നെ വകവരുത്താൻ ശ്രമിച്ചു
എന്നാണ് തനുശ്രീ ദത്ത പറയുന്നത്.ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിലേക്കുള്ള യാത്രയിലാണ്
കാർ അപകടം സംഭവിക്കുന്നത്.തന്റെ കാറിന്റെ ബ്രേക്കിൽ കൃത്രിമം കാണിച്ചു. അന്ന് വലിയൊരു
അപകടമാണ് സംഭവിച്ചത്.മുറിവുകൾ ഉണങ്ങാൻ ഏറെനാളെടുത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thanu.jpg?resize
=1280%2C720&ssl=1)

രണ്ടാമത്തെ സമഭവം തന്‌റെ വീട്ടിൽ വച്ചാണ് നടന്നത്. വീട്ടിൽ നിൽക്കുമ്പോൾ തനിക്ക് ക്രമേണ
അസുഖകൾ വരാൻ തുടങ്ങി.തന്‌റെ വെള്ളത്തിൽ എന്തെങ്കിലും കലർന്നിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ
സംശയം എന്നും താരം പറഞ്ഞു.2018ലാണ് തനുശ്രീ ദത്ത നടനും നിർമ്മാതാവുവായ നാന പടേക്കർക്ക്
എതിരെ മീടു ആരോപണം ഉന്നയിക്കുന്നത്. ‘ഹോൺ ഓക്കെ പ്ലീസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ
വെച്ചാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നാണ് തനുശ്രീ ദത്ത പറഞ്ഞത്‌
