# താര കല്യാണിന് ശരിക്കും സംഭവിച്ചത്..! ശസ്ത്രക്രിയ കഴിഞ്ഞതോടെ വീഡിയോ വൈറലാകുന്നു..!

- Link: https://ml.b4blaze.com/film-news/thara-kalyan-about-her-sugery
- Published: 2022-09-17T12:39:08+05:30
- Author: B4blaze News Desk

കഴിഞ്ഞ ദിവസമാണ് നടിയും നര്‍ത്തകിയുമായ താര കല്യാണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച
വിവരം പുറത്ത് വന്നത്. താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് തന്നെയാണ് ഈ വിവരം
സോഷ്യല്‍ മീഡിയ വഴി എല്ലാവരേയും അറിയിച്ചത്. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും അമ്മയ്ക്ക്
വേണ്ടി പ്രാര്‍ത്ഥിക്കണം.. പ്രാര്‍ത്ഥിക്കും എന്ന് എനിക്ക് അറിയാം… എനിക്ക് വലിയൊരു
ഫാമിലി ഉണ്ട് കൂടെ നില്‍ക്കാന്‍ എന്നാണ് സൗഭാഗ്യ കുറിച്ചത്… പിന്നീട് അമ്മ താരാ കല്യാണിന്റെ
ശസ്ത്രക്രിയ കഴിഞ്ഞ വിവരവും സൗഭാഗ്യ അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thara-kalyan-surgery.
jpg?resize=1280%2C720&ssl=1)

ഈ പോസ്റ്റുകള്‍ എല്ലാം ഇവര്‍ പങ്കുവെച്ചപ്പോള്‍ എന്താണ് അമ്മയ്ക്ക് സംഭവിച്ചത് എന്നാണ്
നിരവധിപ്പേര്‍ കമന്റ് പങ്കുവെച്ച് ചോദിച്ചത്.. താര കല്യാണിന് എന്ത് ശസ്ത്രക്രിയയാണ്
നടത്തിയത് എന്നും അസുഖം എന്തായിരുന്നു എന്നും നിരവധിപ്പേര്‍ കമന്റ് ബോക്‌സില്‍ വന്ന്
ചോദിച്ചിരുന്നു. ഇപ്പോഴിതാ ശസ്ത്രക്രിയയ്ക്ക് പോകുന്നതിന് മുന്‍പുള്ള താരാ കല്യാണിന്റെ
വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thara-kalyan-1.jpg?
resize=533%2C599&ssl=1)

സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പും അത് കഴിഞ്ഞ ശേഷവുള്ള കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ വീഡിയോ. തൊണ്ടയില്‍ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്നതിന്
വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്കാണ് നടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. വീഡിയോയില്‍
സംസാരിക്കാനുള്ള താര കല്യാണിന്റെ ബുദ്ധിമുട്ട് പ്രകടമായിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ട്
നേരിട്ടതോടെയാണ് അസുഖം തിരിച്ചറിഞ്ഞ് ചികിത്സ തേടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/thara-kalyan.jpg?
resize=1200%2C628&ssl=1)

ശസ്ത്രക്രിയയെ കുറിച്ച് പേടിയുണ്ടെങ്കിലും ഡോക്ടര്‍മാരിലും ദൈവത്തിലും വിശ്വാസം അര്‍പ്പിക്കുന്നു
എന്നാണ് താര കല്യാണ്‍ വീഡിയോയില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് അമ്മയുടെ സര്‍ജറി സക്‌സസ്
ആയെന്നും എല്ലാവരുടേയും സത്യസന്ധമായ പ്രാര്‍ത്ഥനയ്ക്ക് നന്ദി എന്നും സൗഭാഗ്യ സോഷ്യല്‍
മീഡിയ വഴി അറിയിച്ചത്. ആശുപത്രി കിടക്കയില്‍ വെച്ചുള്ള താര കല്യാണിന്റെ ഫോട്ടോയും മകള്‍
പങ്കുവെച്ചിരുന്നു.
