# ആ നടൻ മൊബൈൽ ഫോൺ ഉപയോഗിക്കില്ല, തൃഷ പറയുന്നു!!

- Link: https://ml.b4blaze.com/film-news/that-actor-wont-use-a-mobile-phone-says-trisha
- Published: 2023-01-05T11:14:15+05:30
- Author: Ajay

തെന്നിന്ത്യൻ നടന്മാരിൽ ഒരാളാണ് തല അജിത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും
ഒരു സാധാരണക്കാരനെ പോലെ ജിവിക്കാനാണ് താരം ഇഷ്ടപ്പെട്ടിരുന്നത്. അജിത്തിന് ഫാൻസ് അസോസിയേഷനുകൾ
ഇല്ല. അതേ പോലെ തന്നെ താരം സോഷ്യൽമീഡിയയിൽ സജീവമല്ല എന്നതാണ് മറ്റൊരു കാര്യം. എന്നാലിതാ
താരം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാറില്ലെന്നാണ് പുതിയ വാർത്ത.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/ajth.jpg?resize=
1280%2C720&ssl=1)

 

ഒരു അഭിമുഖത്തിൽ തൃഷയോട് അവതാരകൻ ചോദിച്ചു അജിത്തിന്റെ നമ്പർ ഏതു പേരിലാണ് സേവ് ചെയ്തത്
എന്ന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു, അദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. അദ്ദേഹം
എങ്ങനെയാണ് ആളുകളുമായി ആശയവിനിമയം നടത്തുന്നതെന്ന ചോദ്യത്തിന് അജിത്തിന്റെ സഹായി എപ്പോഴും
അദ്ദേഹത്തിൻറെ കൂടെയുണ്ടാകാറുണ്ടെന്നുമെന്നാണ് നടി പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/trisha-3.jpg?resize
=1280%2C720&ssl=1)

അതേ സമയം അജിത്ത് നായകനാവുന്ന പുതിയ സിനിമയാണ് തുനിവ് . എച്ച് വിനോദാണ് സിനിമ സംവിധാനം
ചെയ്യുന്നത്. ചിത്രത്തിൽ മലയാളി താരം മഞ്ജു വാര്യർ നായികയാവുന്നത്.തുനിവിൽ സമുദ്രക്കനി,
വീര, സബി, ജി പി മുത്തു ,ജോൺ കൊക്കെൻ,പ്രേം കുമാർ, ആമിർ, അജയ്, ചിരാഗ് ജാനി എന്നിവരും
പ്രധാന താരങ്ങളായി എത്തുന്നു.

 
