# ആ സിനിമ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും: പൃഥ്വിരാജ് സുകുമാരൻ

- Link: https://ml.b4blaze.com/film-news/that-movie-will-always-be-with-me-prithviraj-sukumaran
- Published: 2023-05-01T12:05:46+05:30
- Author: Ajay

പൃഥ്വിരാജ് സുകുമാരന്റെ കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായിരുന്നു ജനഗണമന.
കഴിഞ്ഞ ദിവസം സിനിമയുടെ ഒന്നാം വാർഷികം ആഘോഷിച്ചിരുന്നു. സാധാരണ സിനിമ എന്ന പ്രതീക്ഷകൾക്കിടയിൽ
പുറത്തിറങ്ങിയ ചിത്രം, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടുകയും
മലയാളത്തിൽ മികച്ച ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

 കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറിയ ജനഗണമന
സംവിധാനം ചെയ്തത് ഡിജോ ആന്റണിയായിരുന്നു. സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹൻദാസ് ഷമ്മി
തിലകൻ, ശാരി, വിൻസി അലോഷ്യസ് എന്നിവരായിരന്നു മറ്റ് താരങ്ങൾ. 2022 ഏപ്രിൽ 28നാണ് സിനിമ
പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യമാണ് സോഷ്യൽ
മീഡിയയിൽ ശ്രദ്ധനേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/pritvi-j1.jpg?resize
=1280%2C720&ssl=1)

 

”ജനഗണമന എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും. ചിത്രം ഒരു വർഷം പൂർത്തിയാക്കി എന്നത്
അവിശ്വസനീയമാണ്. ഡിജോയ്ക്കൊപ്പം പ്രവർത്തിക്കുന്നത് അവിശ്വസനീയമായ അനുഭവമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/pritvi-j2jpg.jpg?
resize=1280%2C720&ssl=1)

ചിത്രീകരണത്തിലുടനീളം ഞങ്ങൾ നടത്തിയ ആവേശം ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ടെന്നും
ചിത്രത്തിന് വളരെയധികം സ്‌നേഹവും അഭിനന്ദനവും ലഭിച്ചു, ഇന്നും അത് പ്രശംസ നേടുന്നു.
പ്രേക്ഷകർക്ക് എന്റെ ജോലി ഇഷ്ടപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്, അവർ അവരുടെ സ്‌നേഹം
നൽകുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഇതായിരുന്നു പൃഥ്വിയുടെ വാക്കുകൾ

 
