# ‘മാളൂട്ടി’യിലെ ആ കുഞ്ഞു മാളൂട്ടിയെ കിട്ടി’ഇതാണ് ആ താരം!

- Link: https://ml.b4blaze.com/film-news/the-abhaya-hiranmayi-reveals-she-acted-in-malootty-film
- Published: 2023-03-16T10:29:05+05:30
- Author: Rahul

ഭരതൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ‘മാളൂട്ടി’. 1990ൽ പുറത്തിറങ്ങിയ
ചിത്രത്തിൽ ജയറാം ഉർവശി, കെപിഎസി ലളിത, നെടുമടിവേണു എന്നിവരോടൊപ്പം ടെറ്റിൽ കഥാപാത്രത്തെ
അവതരിപ്പിച്ചത് ബേബി ശ്യാമിലിയാണ്. ചിത്രത്തിൽ ബേബി ശാലിനിയുടെ ചെറുപ്പകാലം അഭിനയിച്ചത്
ആരാണ് എന്ന ചർച്ചകൾ അടുത്തിടെ സിനിമാ ഗ്രൂപ്പുകളിൽ നടന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/abay.jpg?resize=
1280%2C720&ssl=1)

ആരാണ് സർവൈവൽ ത്രില്ലറായ മാളൂട്ടിയിലെ ആ കുഞ്ഞു മാളൂട്ടിയെന്ന് ഒടുവിൽ സോഷ്യൽ മീഡിയ
കണ്ടെത്തിയിരിക്കുകയാണ്. കുഞ്ഞു മാളൂട്ടിയായി വേഷമിട്ട താരം തന്നെയാണ് ഇക്കാര്യം ആരാധകരോട്
ഇക്കാര്യം വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല പ്രശസ്ത ഗായിക അഭയ ഹിരൺമയിയാണ്. സിനിമയിൽ
ആ കുഞ്ഞു മാളൂട്ടിയായി അഭിനയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/abayy.jpg?resize
=1280%2C720&ssl=1)

‘താൻ ആറാം മാസത്തിലാണ സിനിമയിൽ മുഖം കാണിക്കുന്നത്. ഭരതൻ അങ്കിളിന്റെ മാളൂട്ടിയിലാണ്
അഭിനയിച്ചത്. ഒരു പൊടി കുഞ്ഞായിട്ട് ആ പാട്ടിലുണ്ട്. അതിൽ അഭിനയിച്ചതിന് ഗിഫ്റ്റ് ആയിട്ട്
അങ്കിൾ എനിക്കൊരു കുഞ്ഞുടുപ്പ് വാങ്ങി തന്നിരുന്നു, ഒരു ലെജന്ററിയായ ഒരു വ്യക്തിയുടെ
കൂടെയാണ് എന്റെ തുടക്കം” കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അഭയ ഹിരൺമയി പറഞ്ഞു
