# മകളുടെ നിസ്കാര വീഡിയോ പങ്കുവെച്ചതിന്  ചുട്ടമറുപടിയുമായി താരം

- Link: https://ml.b4blaze.com/film-news/the-actor-fired-back-for-sharing-his-daughters-prayer-video
- Published: 2023-07-27T12:13:20+05:30
- Author: Aswathy

2004ൽ സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് അപരിചിതൻ. ചിത്രത്തിൽ അതിഥി
വേഷത്തിലേലെത്തിയ നടിയാണ് മാഹി വിജ്. മുപ്പതിലേറെ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
നടൻ ജയ് ഭാനുശാലിയാണ് മാഹിയുടെ ഭർത്താവ്. ഇപ്പോഴിതാ തന്റെ മകളുടെ നിസ്‌കാര വീഡിയോ സോഷ്യൽ
മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് വലിയ വിമർശനങ്ങൾ ഉയരുകയുണ്ടായി. പക്ഷെ ഈ വിമർശനങ്ങൾക്കെല്ലാം
ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് മാഹി. മകൾ താരയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം
പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.നിസ്‌കരിക്കാൻ ഉപയോഗിക്കുന്ന പായയിൽ ഇരുന്നു സുജൂദ്
ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന മകളുടെ വീഡിയോയാണ് നടി പോസ്റ്റ് ചെയ്തത്. നന്ദി
എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകുകയും ചെയ്തു. പിന്നാലെ വന്ന വിദ്വേഷ കമന്റുകൾ
നിറഞ്ഞതോടെ മഹി കമന്റ് ബോക്‌സ് ഓഫാക്കി വയ്ക്കുകയും ചെയ്തു.

പിന്നാലെ മകള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ
പങ്കുവച്ചിരുന്നു. വിദ്വേഷമുള്ളവരെ ആഗ്രഹിക്കുന്നില്ല എന്നും , മതത്തെ തമാശയാക്കുന്ന
വിഡ്ഢികള്‍ക്ക് താരയെ അണ്‍ഫോളോ ചെയ്യാമെന്നും പോസ്റ്റില്‍ മാഹി പറയുന്നുണ്ട്. ”മതത്തെ
തമാശയാക്കുന്ന വിഡ്ഢികളോടാണ്. നിങ്ങള്‍ക്ക് താരയെ അണ്‍ഫോളോ ചെയ്യാം. അവള്‍ വിദ്വേഷമുള്ളവരെ
ആഗ്രഹിക്കുന്നില്ല. അമ്മയെന്ന നിലയില്‍ അവള്‍ക്ക് നന്മ മാത്രമാണ് ആഗ്രഹിക്കുന്നത്. 
എന്റെ മകളെ കുറിച്ച് ആകുലപ്പെടേണ്ട. നിങ്ങൾ നിങ്ങളുടെ മക്കളെ പഠിപ്പിക്കൂ” എന്ന ക്യാപ്ഷനാണ്
വീഡിയോക്കൊപ്പം മാഹി വിജ് നല്‍കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/mahhi-vij.jpg?resize
=900%2C1200&ssl=1)

mahhi vij
