# നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

- Link: https://ml.b4blaze.com/film-news/the-actor-kollam-sudhi-died-in-a-car-accident
- Published: 2023-06-05T07:53:00+05:30
- Author: Ajay

വാഹനാപകടത്തിൽ മിമിക്രി ഹാസ്യനടൻ കൊല്ലം സുധി മരിച്ചു. ഇന്ന് പുലർച്ചെ തൃശൂർ കയ്പമംഗലത്ത്
വച്ചാണ് അപകടം ഉണ്ടായത്. കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരിന്നു. അപകടം നടന്നത്
തിങ്കളാഴ്ച പുലർച്ചെ (ഇന്ന്്) നാലരയോടെയാണ്.വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ
സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവച്ചിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kollam-3.jpg?resize
=1280%2C720&ssl=1)

സഹപ്രവർത്തകരായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി
പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം
നടത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kollam.jpg?resize
=1280%2C720&ssl=1)

ഇതേ സ്ഥലത്ത് ഒരാഴ്ച്ച മുമ്പ് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ
മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. കൊല്ലം സുധി 2015 ൽ പുറത്തിറങ്ങിയ കാന്താരി
എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ
മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ
നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.
ഫ്്‌ളവേഴ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ്
കൊല്ലം സുധി.

 
