# സുപ്രിയയ്ക്ക് വിവാഹ ആശംസകളുമായി പൃഥ്വി!!

- Link: https://ml.b4blaze.com/film-news/the-actor-prithvirajs-wedding-anniversary-wishes-to-supriya
- Published: 2023-04-25T10:26:44+05:30
- Author: Ajay

ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയമേനോനും. പൃഥ്വിരാജും
സുപ്രിയയും തങ്ങളുടെ 12-ാംവിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. ഭാര്യ സുപ്രിയയയ്ക്ക്
വിവാഹ വാർഷിക ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എന്നും എപ്പോഴും
ഒന്നിച്ച് എന്നാണ് പൃഥ്വി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/pritvi-su.jpg?resize
=1280%2C720&ssl=1)

”സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയിൽ, ജീവിതത്തിൽ സ്ഥായി ആയുള്ളവയെ ഞാനിപ്പോൾ
വിലമതിക്കുന്നതിൻറെ ഒരേയൊരു കാരണം കൂടെയുള്ള ഈ പെൺകുട്ടിയാണ് . വിവാഹ വാർഷിക ആശംസകൾ
സുപ്‌സ്, ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവൽ പാർട്ണർ, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ്
നീ എനിക്ക് എന്നേക്കും ഒരുമിച്ച് പഠിക്കാനും കണ്ടെത്താനും” പൃഥ്വിരാജ് എഴുതിയിരിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/pritvi-sup.jpg?resize
=1280%2C720&ssl=1)

നിരവധി പേരാണ് പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.പൃഥ്വിരാജ്- സുപ്രിയ
ദമ്പതിമാരുടെ മകൾ അലംകൃതയാണ്. ഇരുവരും തങ്ങളുടെ 12 മത്തെ വിവാഹ വാർഷികം ദുബായിലാണ് 
ആഘോഷിക്കുന്നത്. പാലക്കാടുള്ള ഒരു റിസോർട്ടിൽ വെച്ച് തീർത്തും ലളിതമായ ചടങ്ങുയാണ് ഇവരുടെ
വിവാഹം. പൃഥിരാജിനോടൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഓൾ ഇൻ ഓളാണ് സുപ്രിയമേനോൻ.

 
