# കാണാൻ ഭംഗിയുണ്ട് പക്ഷേ തടി കുറയ്ക്കണം;ബോഡി ഷെയ്മിംഗിനെ കുറിച്ച് നടി കാർത്തിക

- Link: https://ml.b4blaze.com/film-news/the-actress-karthika-muralidharan-about-body-shaming
- Published: 2023-06-03T16:21:04+05:30
- Author: Ajay

തന്റെ കുട്ടിക്കാലം മുതൽ തന്നെ കടുത്ത ബോഡിഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് യുവനടി കാർത്തിക
മുരളീധരൻ. ദുൽഖർ സൽമാൻ ചിത്രം ‘സിഐഎ’യിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് കാർത്തിക.
മമ്മൂട്ടിക്കൊപ്പം ‘അങ്കിൾ’ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷംി സിനിമയിൽ നിന്നും താരം
മാറി നിന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/karthikaa-1024x576.
jpg?resize=696%2C392&ssl=1)

ഇപ്പോഴിതാ നാല് വർഷത്തിന് ശേഷം കാർത്തിക വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ്. ഗൃഹലക്ഷ്മിക്ക്
നൽകിയ അഭിമുഖത്തിലാണ് താൻ ബോഡി ഷെയ്മിംഗ നേരിട്ടതിനെ കുറിച്ച് കാർത്തിക തുറന്നു പറഞ്ഞത്.”
ചെറുപ്പം മുതലേ ബോഡി ഷെയ്മിംഗ് നേരിട്ടയാളാണ് ഞാൻ. കുറച്ച് വണ്ണം വച്ചിട്ടുണ്ടല്ലോ 
അല്ലെങ്കിൽ എന്താ മെലിഞ്ഞത് എന്നൊക്കെയാവും ആളുകൾ ചോദിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ
പോലും ശരീരത്തെ കുറിച്ച് കമന്റ് ചെയ്യും. തെലുഗ്-തമിഴ് സിനിമ ഇൻഡസ്ട്രിയിൽ പലരും പറഞ്ഞിട്ടുണ്ട്
കുട്ടിയെ കാണാൻ നല്ലതാണ്. പക്ഷേ വണ്ണം കുറയ്ക്കണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/karthika12.jpg?resize
=1280%2C720&ssl=1)

.മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല, സിനിമാ മേഖലയിൽ
ആളുകൾ നമ്മളെ കാണുന്നത് ഇങ്ങനെയാവാം. ഒരു സ്യൂട്ട്‌കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ്
നടിയെ വിലയിരുത്തുന്നത്. ഇതൊക്കയാണ് താൻ ഭാരം കുറക്കാൻ തീരുമാനിക്കുള്ള കാരണം. ഐഡന്റിറ്റി
ചോദ്യം ചെയ്യപ്പെടുമ്പോൾ അതിജീവിക്കാൻ പറ്റില്ല. അതുകൊണ്ട് ആരോഗ്യപരമായി ഭാരം കുറയ്ക്കണമെന്ന്
തോന്നി. ആയുർവേദത്തിലൂടെയാണ് വണ്ണം കുറച്ചത്. വണ്ണം കുറക്കുമ്പോഴും ആവശ്യമുള്ള ഭക്ഷണം
കഴിച്ചിരുന്നവെന്നും കാർത്തിക വ്യക്തമാക്കി.

 
