# പൊന്നിയിൻ സെൽവന്റെ ചിത്രീകരണത്തിനിടെ കാതിൽ നിന്നും രക്തംവാർന്ന് ജൂനിയർ ആർട്ടിസ്റ്റ്; സഹായത്തിനായി ഓടിയെത്തി ഐശ്വര്യറായ്!!

- Link: https://ml.b4blaze.com/film-news/the-actress-vinodhini-vaidhyanathan-about-aiswarya-rai
- Published: 2023-05-12T18:55:45+05:30
- Author: Ajay

മണിരത്‌നം സംവിധാനം ചെയ്ത ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രം മികച്ച പ്രതികരണം
നേടി നേടി മുന്നേറുകയാണ്. രണ്ടു ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രം കൽക്കി കൃഷ്ണമൂർത്തിയുടെ
 ം പൊന്നിയിൻ സെൽവൻഎന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ സിനിമാലോകത്തെ
മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/aish-ps2.jpg?resize
=1280%2C720&ssl=1)

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളായ നന്ദിനി, ഉമൈ റാണി എന്നിവ അവതരിപ്പിച്ചത്
ബോളിവുഡ് സൂപ്പർ താരം ഐശ്വര്യ റായ് ആണ്. ഇപ്പോഴിതാ, പൊന്നിയിൻ സെൽവൻ ഷൂട്ടിനിടെ ഉണ്ടായ
ഒരു സംഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ മറ്റൊരു താരമായ വിനോദിനി വൈദ്യനാഥൻ. ഐശ്വര്യ
റായിയുടെ സഹതാരങ്ങളോടുള്ള സ്നേഹപൂർവമായ സമീപനമാണ് വിനോദിനി പങ്കുവച്ചിരിക്കുന്നത്

 സിനിമയുടെ ഷൂട്ടിങ്ങിനായി തയ്യാറായി നിന്ന ഒരു ജൂനിയർ ആർട്ടിസ്റ്റിന് താങ്ങാനാകാത്ത
ഭാരത്തിലുള്ള കമ്മലായിരുന്നു നൽകിയിരുന്നത്. ചരിത്രകാല സിനിമയായതിനാൽ അത്തരത്തിൽ ഭാരമേറിയ
ആഭരണങ്ങളാണ് എല്ലാവരും ഉപയോഗിക്കേണ്ടി വന്നത്. ചിത്രീകരണത്തിനിടെ ഭാരം താങ്ങാനാകാതെ
ജൂനിയർ ആർട്ടിസ്റ്റിന്റെ കാതുമുറിഞ്ഞ് രക്തം വാർന്നു തുടങ്ങി. ഇത് ഐശ്വര്യ റായിയുടെ
ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ഇത് മറ്റുള്ളവരുടെ അറിയിക്കുകയും കാതുമൂടുന്ന വിധത്തിലുള്ള
ഹെയർസ്‌റ്റൈൽ ജൂനിയർ ആര്ടിസ്റ്റിന് നൽകാൻ നിർദേശിക്കുകയും ചെയ്തു.ഇനിയുള്ള ദിവസങ്ങളിൽ
അത് തുടരാനും ഐശ്വര്യറായ് നിർദേശിച്ചുവെന്നാണ് വിനോദിനി വൈദ്യനാഥൻ പറയുന്നത്‌
