# പിറന്നാൾ സ്‌നേഹം, ഇന്നും എന്നേക്കും! അഭിഷേകിന് ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ!!

- Link: https://ml.b4blaze.com/film-news/the-aishwarya-rai-bachchan-wishes-to-abhishek-bachchan
- Published: 2023-02-06T11:47:27+05:30
- Author: Ajay

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക്
ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക് ബച്ചൻ 1976 ഫെബ്രുവരി 5 
ന് അഭിനേതാക്കളായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകനായി മുംബൈയിലാണ് ജനിച്ചത്.
റെഫ്യൂജി എന്ന യുദ്ധ ചിത്രത്തിലൂടെ അഭിഷേക് ബച്ചൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/aish-1.jpg?resize
=1280%2C720&ssl=1)

ഇപ്പോളിതാ അഭിഷേകിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് ഭാര്യയും നടിയുമായ ഐശ്വര്യ
റായ്. പിറന്നാൾ സ്‌നേഹം… ഇന്നും എന്നേക്കും- എന്നാണ് അഭിഷേക് ബച്ചന്റെ ചിത്രത്തോടൊപ്പം
ഐശ്വര്യ ഇൻസ്റ്റഗ്രമിൽ കുറിച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ആശംസകൾ 
നേർന്നിരിക്കുന്നത്.2007ലാണ്  അഭിഷേകും ഐശ്വര്യയും തമ്മിൽ വിവാഹിതരാകുന്നത്. ഇവർക്ക്
ആരാധ്യ എന്നാരു മകളുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/abhish.jpg?resize
=1280%2C720&ssl=1)

പിതാവ് അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, സുനിൽ ഷെട്ടി തുടങ്ങിയവരും
അഭിഷേകിന് ആശംസകൾ നേർന്നെത്തിയിരുന്നു. ആർ ബാൽക്കിയുടെ ഘൂമർ ,സ്ലൈസ് ഓഫ് ലൈഫ് എന്നീ
ചിത്രങ്ങളാണ് അഭിഷേകിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.ബ്രീത്ത്: ഇൻ ടു ദ ഷാഡോസിന്റെ
രണ്ടാം സീസണിലാണ് അഭിഷേക് ഒടുവിൽ അഭിനയിച്ചിരിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb)](https://www.instagram.com/p/CoSYT50y_W7/?utm_source=ig_embed&utm_campaign=loading)
