# സൂര്യയുടെ ബൊമ്മിയാകാൻ ഓഡിഷന് പോയിരുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

- Link: https://ml.b4blaze.com/film-news/the-aiswarya-lekshmi-about-soorarai-pottru-movie
- Published: 2022-12-07T16:19:10+05:30
- Author: Ajay

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ
പോട്ര് എന്ന സിനിമയിൽ ബൊമ്മി എന്ന നായികാകഥാപാത്രത്തിനു വേണ്ടി ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്ന്
വെളിപ്പെടുത്തുകയാണ് താരം.എന്നാൽ താൻ ബൊമ്മിയാകാൻ അനുയോജ്യയല്ലായിരുന്നുവെന്നും ഐശ്വര്യ
ലക്ഷ്മി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/aish-l.jpg?resize
=1280%2C720&ssl=1)

മധുര ശൈലിയിൽ തമിഴ് പറയുന്ന രീതി ശരിയായിരുന്നില്ല എന്നതാണ് ബൊമ്മിയാകാൻ കഴിയാതിരുന്നത്.
പിന്നീട് ആർക്കാണു റോൾ ലഭിച്ചതെന്ന് പിന്നീടു നോക്കിയിരുന്നുവെന്നും താരമ പറഞ്ഞു.സിനിമ
വികടന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്.അപർണ ബാലമുരളിയാണ്
ബൊമ്മി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/bommi.jpg?resize
=1280%2C720&ssl=1)

അപർണ ബാലമുരളിയുടെ അഭിനയമികവിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.അപർണ
ബാലമുരളിക്കാണു ആ റോൾ ലഭിച്ചതെന്നു കേട്ടപ്പോൾ എനിക്കു വളരെ സന്തോഷം തോന്നിയെന്നും 
അപർണ ഒരു ബ്രില്യന്റ് ആക്ടർ ആണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അപർണ ആ റോൾ ചെയ്ത ശേഷം
മറ്റാരെയും എനിക്ക് ആ റോളിലേക്കു ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഐശ്വര്യ ലക്ഷ്മി
വ്യക്തമാക്കി. അതേ സമയം ഗാട്ട കുസ്തിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രം
