# ആ നടൻ വിവാഹം കഴിച്ചപ്പോൾ എനിക്ക് സങ്കടമായി: അനാർക്കലി

- Link: https://ml.b4blaze.com/film-news/the-anarkali-marikar-about-her-celebraty-crush
- Published: 2023-04-28T12:58:00+05:30
- Author: Ajay

അനാർക്കലി മരക്കാർ ആനന്ദം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ്. വിമാനം,
മന്ദാരം, മാർക്കോണി മത്തായി, ഉയരെബി 32 മുതൽ 44 വരെ, സുലൈഖ മൻസിൽ എന്നീ സിനിമകളിലൂടെ
ശ്രദ്ധേയയായി മാറിയിരിക്കുകയാണ്. ബോൾഡ് ആൻ ബ്യൂട്ടിഫുൾ ആയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/anarkli.jpg?resize
=1280%2C720&ssl=1)

അടുത്തിടെ താരം തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ 
ആദ്യത്തെ സെലിബ്രിറ്റി ക്രഷ് പൃഥ്വിരാജായിരുന്നു എന്നാണ് അനാർക്കലി മരക്കാർ പറഞ്ഞത്.
പൃഥ്വിരാജിന്റെ സ്വപ്നക്കൂട് കണ്ടാണ് താൻ അദ്ദേഹത്തിന്റെ ഫാനായതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/pritvi-4.jpg?resize
=1280%2C720&ssl=1)

അതിന് ശേഷംവന്ന സിനിമയാണ് സോൾട്ട് ആന്റ് പെപ്പർ. അതോടെ ആസിഫ്ക്കയുടെ ഫാനായി. ആസിഫ്ക്ക
കല്യാണം കഴിച്ചപ്പോൾ എനിക്ക് വല്ലാത്ത സങ്കടമായി. ഇക്കാര്യം ഞാൻഅദ്ദേഹത്തോട് അത് പറഞ്ഞിട്ടുണ്ടെന്നും
അനാർക്കലി വ്യക്തമാക്കി.

![asifali_46983002_529377004225236_1720961781760531040_n](https://i0.wp.com/ml.b4blaze.
com/wp-content/uploads/2022/06/asifali_46983002_529377004225236_1720961781760531040_n.
jpg?resize=605%2C605&ssl=1)

അതേസമയം അഷ്റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമായ’സുലൈഖ മൻസിൽ’ആണ് അനാർക്കലി
മരക്കാർ ഒടുവിൽ അഭിനയിച്ച സിനിമ.മലബാറിലെ ഒരു മുസ്ലീം വിവാഹത്തെ കുറിച്ചുള്ള സിനിമയിൽ
അനാർക്കലിയെ കൂടാതെ ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് ,ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ
എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
