# ഞാൻ നയൻതാരയെ അനുകരിക്കുന്നുവെന്ന് പലരും വിമർശിക്കുന്നു:അനിഖ സുരേന്ദ്രൻ

- Link: https://ml.b4blaze.com/film-news/the-anikha-surendran-reacts-to-criticisms
- Published: 2023-04-24T09:30:41+05:30
- Author: Ajay

ബാലതാരമായി എത്തി മലയാള സിനിമയിലെ നായികയായി മാറിയിരിക്കുകയാണ് നമുക്ക് എല്ലാം പ്രിയങ്കരിയായ
അനിഖ സുരേന്ദ്രൻ. ഇപ്പോഴിതാ തനിക്ക് നേരെ എത്തുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്
താരം. താൻ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയെ അനുകരിക്കുന്നു എന്നതാണ് പ്രധാന വിമർശനം
എന്നാണ് അനിഖ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/nayan-thara.jpg?
resize=1280%2C720&ssl=1)

 

ഞാൻഏത് രീതിയിലാണ് നയൻതാരയെ അനുകരിക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടേയില്ല.
കാഴ്ചയിൽ അൽപ്പം സാമ്യമുണ്ട് എന്നു ചിലരൊക്കെ പറയാറുണ്ട്. പിന്നെ ബേസ് വോയ്സിൽ സംസാരിക്കുന്നത്
കൊണ്ടാണ് പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണെന്നും അനിഖ പറഞ്ഞു. സംസാരിക്കുമ്പോൾ
ഇംഗ്ലീഷ് വാക്കുകൾ കൂടുതൽ ഉപയോഗിക്കുന്നു എന്നാണ് എന്നെ കുറിച്ചുള്ള മറ്റൊരു വിമർശനം.

![anikha about height](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
05/anikha-about-height.jpg?resize=960%2C540&ssl=1)

anikha about height

ഞാൻ ആറാം ക്ലാസ് വരെ എറണാകുളത്ത് ചോയ്സ് സ്‌കൂളിലാണ് പഠിച്ചത്. ആ സ്‌കൂളിൽ ഇംഗ്ലീഷ്
മാത്രമാണ് സംസാരിച്ചിരുന്നത്. പിന്നെ തമിഴിലും തെലുങ്കിലും അഭിനയിക്കാൻ പോകുമ്പോഴും
അവിടെ പലരോടും ഇംഗ്ലിഷീലാണ് കൂടുതലും സംസാരിക്കുന്നത്. അതിനാലാണ് മലയാളം സംസാരിക്കുമ്പോൾ
ഇടയ്ക്ക് ഇംഗ്ലീഷ് വരുന്നത്. അല്ലാതെ ജാഡ കാണിക്കാനല്ലെന്നെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ
അമിഖ വ്യക്തമാക്കി
