# എആർ റഹ്‌മാന്റെ മകൾ ഖദീജ സംഗീതസംവിധാനത്തിലേക്ക്!

- Link: https://ml.b4blaze.com/film-news/the-ar-rahmans-daughter-khatija-turns-music-composer
- Published: 2023-06-12T17:07:38+05:30
- Author: Ajay

പ്രശസ്ത സംവിധായകൻ എആർ റഹ്‌മാന്റെ മകൾ ഖദീജ സംഗീതസംവിധാനത്തിലേക്ക്. തമിഴ് ചിത്രമായ‘
മിൻമിനി’ക്കു വേണ്ടിയാണ് സംഗീത ഇതിഹാസത്തിന്റെ മകൾ ഖദീജ ഈണമൊരുക്കുക. ചിത്രത്തിന്റെ
സംവിധായിക ഹലിത ഷമീം ആണ് കമ്പോസിങ്ങിനിടെയുള്ള ഖദീജയുടെ ചിത്രത്തോടൊപ്പം ഇക്കാര്യം 
ഔദ്യോഗികമായി അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/khadijaa.jpg?resize
=1280%2C720&ssl=1)

 

‘അസാധാരണ പ്രതിഭയ്ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. മധുരസ്വരമുള്ള
ഒരു ഗായിക മാത്രമല്ല മികവുറ്റ സംഗീതസംവിധായിക കൂടിയാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങൾ 
പുറത്തുവരാനിരിക്കുന്നു’, എന്ന ക്യാപ്ഷനോടു കൂടിയാണ് ഹലിത ഷമീം ഖദീജയ്‌ക്കൊപ്പമുള്ള
ചിത്രം പങ്കുവെച്ചിരിക്കുന്നത്. താൻ സംഗീതസംവിധാന രംഗത്ത് എത്തുന്ന വിവരം ദേശീയ മാധ്യമത്തിനു
നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kahjija.jpg?resize
=1280%2C720&ssl=1)

കഴിഞ്ഞ വർഷം വരെ സംഗീതസംവിധാനത്തിലേക്കു കടക്കുമെന്ന് എനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.
എന്നാൽ എന്ത് ചെയ്യാനാണ് എന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്നു ഇപ്പോൾ ഞാൻ കണ്ടെത്തി എന്നാണ്
ആ അഭിമുഖത്തിൽ ഖദീജ പറഞ്ഞത്. നിരവധി പേരാണ് ഖദീജയുടെ പുതിയ തുടക്കത്തിന് ആശംസകൾ നേർന്ന്
എത്തുന്നത്

 

 

 

 
