# ‘വിടാമുയാർച്ചി’യിൽ അജിത്തിൻറെ വില്ലനായി എത്തുന്നത് ആരാണെന്നോ?

- Link: https://ml.b4blaze.com/film-news/the-arjun-das-likely-to-play-negative-role-in-ajith-vidaamuyarchi
- Published: 2023-06-06T16:26:02+05:30
- Author: Ajay

അജിത് കുമാർ നായകനാവുന്ന പുതിയ ചിത്രമാണ് വിടാമുയാർച്ചി. സിനിമയ്ക്ക വേണ്ടിയുള്ള തയാറെടുപ്പുകൾ
ആരംഭിച്ചിരിക്കുകയാണ് താരവും അണിയറ പ്രവർത്തകരും. അജിത്തിന്റെ 52-ാം ജന്മദിനത്തിലാണ്
വിടാമുയാർച്ചി എന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മഗിഴ് തിരുമേനിയാണ് ചിത്രം
സംവിധാനം ചെയ്യുന്നത്. ജൂൺ രണ്ടാം വാരത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നുള്ള
വാർത്തകൾ അടുത്തിടെ എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ajith-ly1.jpg?resize
=1280%2C720&ssl=1)

ചിത്രത്തിൽ അജിത്തിൻറെ വില്ലനായി അർജുൻ ദാസ് എത്തിയേക്കും എന്നാണ് പുതിയ വിവരം. കൈതി
എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അർജുൻ ദാസ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ
തോക്കും പിടിച്ച് നിൽക്കുന്ന അജിത് കുമാറിനെ കാണാമായിരുന്നു. അതോടൊപ്പം ‘പ്രയത്നങ്ങൾ
ഒരിക്കലും പരാജയപ്പെടില്ല’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/arjun-das1.jpg?resize
=1280%2C720&ssl=1)

ചിത്രത്തിന്റെ ഇതിവൃത്തത്തെയും അഭിനേതാക്കളെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഇതുവരെ
വിശദമായി പുറത്തുവിട്ടിട്ടില്ല. ആക്ഷൻ ത്രില്ലർ ആയി എത്തുന്ന സിനിമ നിർമ്മിക്കുന്നത്
ലൈക്ക പ്രൊഡക്ഷൻസാണ്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം നീരവ്
ഷായും നിർവ്വഹിക്കുന്നു. വിടാമുയാർച്ചിയിൽ അജിത്ത് കിടിലൻ ലുക്കിൽ എത്തുമെന്നാണ് ആരാധകർ
പ്രതീക്ഷിക്കുന്നത്.

 

 
