# അവധിയാഘോഷത്തിന്റെ 5 മിനിറ്റ് നശിച്ചു; വിവാഹമോചന വാർത്തയെ കുറിച്ച് അസിൻ പറയുന്നു

- Link: https://ml.b4blaze.com/film-news/the-asin-reacts-to-separation-rumours-with-husband-rahul-sharma-seriously-please-do-better
- Published: 2023-06-29T09:05:12+05:30
- Author: Ajay

കഴിഞ്ഞ ദിവസമാണ് നടി അസിനും ഭർത്താവ് രാഹുൽ ശർമ്മയും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന
വാർത്തകൾ പുറത്തുവന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് രാഹുലിനൊപ്പം നിൽക്കുന്ന 
ചിത്രങ്ങൾ കൂട്ടത്തോടെ അപ്രത്യക്ഷമായതാണ് ഇരുവരും വേർപിരിയലിലാണെന്ന അഭ്യൂഹം ശക്തമാവാൻ
കാരണം. ഇരുവരുടേയും വിവാഹചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു എന്നതും ആ വാർത്തയ്ക്ക് ആക്കം
കൂട്ടി.

 തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ അസിൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതിയത്
ഇങ്ങളെയാണ് ‘ഞങ്ങളുടെ വേനൽ അവധിയുടെ മധ്യത്തിൽ, അക്ഷരാർത്ഥത്തിൽ പരസ്പരം ഇരുന്നു പ്രഭാതഭക്ഷണം
ആസ്വദിക്കുമ്പോൾ വളരെ ഭാവനാത്മകവും തീർത്തും അടിസ്ഥാനരഹിതവുമായ ചില ‘വാർത്തകൾ’ കാണാനിടയായി.
ഞങ്ങൾ ഞങ്ങളുടെ കുടുംബത്തോടൊപ്പം വീട്ടിൽ ഇരുന്ന് ഞങ്ങളുടെ കല്യാണം ആസൂത്രണം ചെയ്ത 
സമയം എന്നെ ഓർമ്മിപ്പിക്കുന്നു, ഞങ്ങൾ പിരിഞ്ഞുവെന്ന് കേട്ടു. ഗൗരവമായി?! പ്ലീസ്, നല്ലത്
ചെയ്യുക. (അത്ഭുതകരമായ ഒരു അവധിക്കാലത്തെ 5 മിനിറ്റ് പാഴാക്കിയതിൽ നിരാശയുണ്ട്!) നിങ്ങൾക്ക്
ഒരു നല്ല ദിവസം ആശംസിക്കുന്നു,”

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/asin-22.jpg?resize
=1280%2C720&ssl=1)

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ്
അസിൻ വെള്ളിത്തിരയിൽ എത്തിയത്
 സിനിമാ രംഗത്ത് തിളങ്ങി നിൽക്കുമ്പോഴായിരുന്നു അസിന്റേയും
മൈക്രോമാക്‌സ്- റെവോൾട്ട് ബ്രാൻഡുകളുടെ മേധാവിയായ രാഹുൽ ശർമയുടെയും വിവാഹം. വിവാഹ 
ശേഷം അസിൻ സിനിമയിൽ നിന്ന് വട്ടുനിന്നിരുന്നു

 
