# ‘ഗില്ലി’യിലെ പ്രിയപ്പെട്ട അനിയത്തി ഇനി മിന്നുകെട്ടിൽ; ലളിതമായ ചടങ്ങിൽ നടി നാൻസി ജെന്നിഫർ വിവാഹിതയായി!

- Link: https://ml.b4blaze.com/film-news/the-beloved-younger-sister-from-ghilli-ties-the-knot-actress-nancy-jennifer-gets-married-in-a-simple-ceremony
- Published: 2026-11-16T15:36:33+05:30
- Author: Soorya S

വിജയ് നായകനായെത്തിയ എക്കാലത്തെയും വലിയ സൂപ്പർഹിറ്റ് ചിത്രമായ ‘ഗില്ലി’യിൽ താരത്തിന്റെ
അനിയത്തിയായി വേഷമിട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി നാൻസി ജെനിഫർ വിവാഹിതയായി.
കാർത്തിക് ആണ് വരൻ. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഒരു പ്രൈവറ്റ് ബീച്ച് റിസോർട്ടിൽ
വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ
നടന്നത്.

ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നാൻസി ‘നേരുക്ക് നേർ’, ‘ഉനക്കും എനക്കും’ 
തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.‘
ഗില്ലി’ സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ രീതിയിൽ ചർച്ചയായ നാൻസിയുടെ 
വിവാഹ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. നിരവധി
ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്.