# ഇത് ‘സ്വപ്‌നം യാഥാർഥ്യമായ നിമിഷം’ ബംഗാളിനടി കഥനന്ദി

- Link: https://ml.b4blaze.com/film-news/the-bengali-actress-katha-nandi-with-mohanlal
- Published: 2023-03-21T10:41:14+05:30
- Author: Rahul

യുവസംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്മുകളിലേക്ക് മലയാളികളുടെ പ്രിയ താരമായ
മോഹൻലാൽ ആദ്യമായെത്തുന്ന ചിത്രമാണ്. മലൈക്കോട്ടൈ വാലിബൻ.രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന
മലൈക്കോട്ടൈ വാലിബനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്.
സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ചും നിർമ്മാതാക്കളിൽ നിന്ന് അറിയിപ്പൊന്നും പുറത്ത്
വിട്ടിട്ടില്ല.

 ലൈക്കോട്ടൈ വാലിബനിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളിൽ പല അഭിനേതാക്കളും 
തങ്ങൾ ഈ ചിത്രത്തിൻറെ ഭാഗമാവുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചിരുന്നത്. 
അക്കൂട്ടത്തിൽ ഒരാളാണ് ബംഗാളി യുവനടിയായ കഥ നന്ദി. കഥ നന്ദി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച
ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് നടി
പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/katha.jpg?resize
=1280%2C720&ssl=1)

”മോഹൻലാൽ സാറിനൊപ്പം. സ്വപ്‌നം യാഥാർഥ്യമായ നിമിഷം” എന്നാണ് കഥ നന്ദി. ചിത്രത്തിനൊപ്പം
ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് 
വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവരൊക്കെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി
ഫിലിംസ് എന്നിവരും ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by ???????????????????? ???????????????????? (@katha_nandi)](https://www.instagram.com/p/Cp7oE2pvqhJ/?utm_source=ig_embed&utm_campaign=loading)
