# ഭാവനയെപ്പോലെ ഒരു തിരിച്ചുവരവുണ്ടാകുമോ? ഭാമയുടെ മറുപടി ഇതാണ്!!

- Link: https://ml.b4blaze.com/film-news/the-bhama-reply-to-questions-regarding-coming-back-to-acting
- Published: 2023-02-28T10:40:19+05:30
- Author: Ajay

നിവേദ്യം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഭാമ. വിനീത് ശ്രീനിവാസൻ
നായകനായ ട് സൈക്കിൾ എന്ന സിനിമയ്ക്ക് ശേഷമാണ് ഭാമയെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്.
ഖിലാഫത്ത് എന്ന സിനിമയാണ് ഭാമയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.2018 ന് ശേഷം ഭാമ 
സിനിമയിൽ അഭിനയിച്ചിരുന്നില്ല.അതേ സമയം 2020ലായിരുന്നു ഭാമയുടെ വിവാഹം. വിവാഹശേഷം പൂർണമായും
അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം

 ഇപ്പോഴിതാ ടിവി ചാനൽ ഷോകളിലും സോഷ്യൽ മീഡിയയിലും വീണ്ടും സജീവമാകുകയാണ് ഭാമ. ഇനി 
സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എന്നാൽ
നല്ല സബ്ജക്ട് വരുമ്പോൾ നോക്കാമെന്നാണ് ഭാമ പറയുന്നത്.കുറച്ച് പ്രോഗ്രാംസ് ഒക്കെ ചെയ്ത്
ആക്ടീവ് ആകുന്നതെയുള്ളൂവെന്നും ഭാമ വ്യക്തമാക്കി. ഭാവന തിരിച്ചുവന്നതുപോയെ ഒരു തിരിച്ചുവരവ്
ഉണ്ടാകുമോ എന്ന ചോദ്യത്തിന് അറിയില്ല, നോക്കാം എന്നായിരുന്നു ഭാമയുടെ മറുപടി

 അനു സിത്താര, കലാഭവൻ ഷാജോൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സന്തോഷം എന്ന
സിനിമ കാണാൻ തിയേറ്ററിലെത്തിയപ്പോഴായിരുന്നു ഭാമയുടെ ഈ പ്രതികരണം. നല്ലൊരു ഫാമിലി മൂവിയാണ്
സന്തോഷം എന്നാണ് സിനിമയെ കുറിച്ച ഭാമ പ്രതികരിച്ചത്. എല്ലാവരും നന്നായി ചെയ്തിട്ടുണ്ടെന്നും
ചിത്രത്തിൽ എല്ലാം നല്ല പാട്ടുകളാണെന്നും സിനിമ സക്‌സസ് ആകട്ടെയെന്നും ഭാമ ആശംസിച്ചു.
