# മോഹൻലാലിന്റെ ‘എമ്പുരാൻ’ 2023 പകുതിയോടെ ആരംഭിക്കും

- Link: https://ml.b4blaze.com/film-news/the-empuran-new-update
- Published: 2022-10-17T14:21:30+05:30
- Author: Ajay

മലയാളികൾ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് കോമ്പോയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ്
എമ്പുരാൻ. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. എമ്പുരാന്റെ ചിത്രീകരണം
2023 പകുതിയോടെ തുടങ്ങുമെന്നും സിനിമ പൂർണമായും വിദശത്താണ് ചിത്രീകരിക്കുന്നത് എന്നും
ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തിരിക്കുന്നു. 2024ന്റെ പകുതിയോടെയാകും എമ്പുരാൻ റിലീസിനെത്തുകയെന്ന
സൂചനയും ട്വീറ്റ് നൽകുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/emburan.jpg?resize
=1280%2C720&ssl=1)

എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ഈ വർഷം ഓഗസ്റ്റിൽ ആയിരുന്നു.എമ്പുരാൻ ഒരു
പാൻ ഇന്ത്യൻ ചിത്രല്ല പാൻ വേൾഡ് ചിത്രമായിട്ടാണ് നിർമ്മാതാക്കൾ വിഭാവനം ചെയ്യുന്നതെന്ന്
നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. അവകാശവാദങ്ങളൊന്നുമില്ല, ഇതൊരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ്
എന്നാണ് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞത്.

 തിരക്കഥാകൃത്ത് മുരളി ഗോപി സിനിമയെകുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു ‘എമ്പുരാൻ ലൂസിഫറിന്റെ
രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ഭാഗമാണ്.’ എമ്പുരാൻ 400 കോടി
ബജറ്റിലാകും ഒരുങ്ങുക എന്നാണ് അറിയുന്നത്.മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായി നിറഞ്ഞാടിയ
ലൂസിഫർ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്.2019ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ മലയാളത്തിലെ
എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു.

> [#Empuraan](https://twitter.com/hashtag/Empuraan?src=hash&ref_src=twsrc%5Etfw)
> shoot from Mid 2023 . Fully shot in overseas.
> Mid 2024 Release! [pic.twitter.com/3MBj6K4rEF](https://t.co/3MBj6K4rEF)
> — Friday Matinee (@VRFridayMatinee) [October 17, 2022](https://twitter.com/VRFridayMatinee/status/1581869205875347457?ref_src=twsrc%5Etfw)
