# മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ‘എമ്പുരാൻ’ വമ്പൻ അപ്‌ഡേറ്റ്?

- Link: https://ml.b4blaze.com/film-news/the-empuran-updates-to-be-out-on-mohanlals-birthday
- Published: 2023-05-18T13:10:50+05:30
- Author: Ajay

മലയാളികൾ ഒന്നടങ്കം ഒരേപോലെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘എമ്പുരാൻ’. ബോക്‌സ്
ഓഫീസിൽ തരംഗം സൃഷ്ടിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ സിനിമയുടെ പ്രീ പ്രൊഡകഷൻ ജോലികൾ
നടക്കുകയാണ്. സിനിമയിടെ ലൊക്കേഷൻ ഹണ്ടിനായി സംവിധായകൻ പൃഥിരാജ് വിദേശരാജ്യങ്ങളിലെത്തിയ
ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/empuran3.jpg?resize
=948%2C533&ssl=1)

 

ഇപ്പോഴിതാ മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് എമ്പുരാന്റെ പുതിയ അപ്ഡേറ്റ് പുറത്തുവരുമെന്ന
അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. അതേ സമയം മെയ് 21ന് മലൈക്കോട്ടൈ വാലിബൻ,
റാം, ബറോസ് തുടങ്ങിയ സിനിമകളുടെയും അപ്‌ഡേറ്റുകൾ എത്തുമെന്ന് റിപ്പോർട്ടുകളും പുറത്ത്
വരുന്നുണ്ട്. കൂാതെ എമ്പുരാന്റെ ചിത്രീകരണം അടുത്തയാഴ്ച തമിഴ്നാട്ടിലെ മധുരയിൽ ആരംഭിക്കുമെന്നുള്ള
വാർത്തയും വരുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/empuran3-1.jpg?resize
=1280%2C720&ssl=1)

അതേ സമയം എമ്പുരാനിൽ സഹ നിർമ്മാതാക്കളായി ഹോംബാലെ ഫിലിംസ് കൂടിയെത്തുമെന്നു എന്ന വാർത്ത
കഴിഞ്ഞ ദിവസം എത്തിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ്
തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപുലമായ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ്
എമ്പുരാന്റെ അണിയറപ്രവർത്തകർ. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിർമ്മിക്കുന്നതിന്
വേണ്ടി ചെലവഴിക്കുകയെന്നുള്ള റിപ്പോർട്ടും വരുന്നുണ്ട്.
