# ഇതൊക്കെയാണ് തിരിച്ചുവരവ്;മാമന്നനിലെ പ്രകടനത്തിന് വടിവേലുവിന് അഭിനന്ദന പ്രവാഹം

- Link: https://ml.b4blaze.com/film-news/the-film-mamannans-release-actor-vadivelu-received-appreciation
- Published: 2023-06-30T12:08:19+05:30
- Author: Ajay

പരിയേറും പെരുമാൾ, കർണൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരിസെൽവരാജ് സംവിധാനം
ചെയ്ത സിനിമയാണ് മാമന്നൻ. ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ സിനിമയെയും
പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിനെയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സോഷ്യൽ
മീഡിയ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mamannan-movie.jpg?
resize=1280%2C720&ssl=1)

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവർക്കൊപ്പം പ്രധാനകഥാപാത്രത്തെ
അവതരിപ്പിച്ച് ഭംഗീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വടിവേലു.തമിഴ്നാട്ടിലെ ജാതിവ്യവസ്ഥയും
രാഷ്ട്രീയവുമെല്ലാം ചർച്ചയാവുന്ന ചിത്രത്തിന്  അഭിനന്ദനങ്ങളുമായി കമൽഹാസൻ, ധനുഷ് അടക്കമുള്ള
പ്രമുഖതാരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.ഇതൊക്കെയാണ് തിരിച്ചുവരവെന്നും,വടിവേലുവിന്റെ
എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തിലെയെന്നും സമാനതകളില്ലാത്ത തിരിച്ചുവരവാണ്
താരം നടത്തിയതെന്നും ആരാധകർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mamanan.jpg?resize
=1280%2C720&ssl=1)

സമീപകാലത്തെ ഏറ്റവും മികച്ച തമിഴ് സിനിമകളിൽ ഒന്നാണ് മാമന്നൻ ഇങ്ങെ പോവുന്നു സിനിമയെ
കുറിച്ചുള്ള അഭിപ്രായങ്ങൾ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രശസ്ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്ചിത്രത്തിന്റെ
ഛായാഗ്രഹകൻ തേനി ഈശ്വർ ആണ്.ഉദയനിധി സ്റ്റാലിൻ താൻ അഭിനയിക്കുന്ന അവസാന ചിത്രമാണ് മാമന്നൻ
എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
