# ‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം”; കാർത്തിക് സുബ്ബരാജിനോട് നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി!!

- Link: https://ml.b4blaze.com/film-news/the-film-nanpakal-nerathu-mayakkam-movie-mammoottys-reply-for-karthik-subbaraj
- Published: 2023-01-29T11:33:10+05:30
- Author: Ajay

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമയാണ് ‘നൻപകൽ നേരത്ത് 
മയക്കം. തിയേറ്ററുകളിൽ പ്രദർശനം തുടുന്ന സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകൻ കാർത്തിക്
സുബ്ബരാജ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ കാർത്തിക് സുബ്ബരാജിന് മറുപടിയുമായി എത്തിയിരിക്കുകയാണ്
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി

 കാർത്തിക് സുബ്ബരാജിന്റെ ട്വീറ്റിന് മറുപടിയുമായി മമ്മൂട്ടി.’ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ
സന്തോഷം. നന്ദി’, എന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. കാർത്തിക്ക് സുബ്ബരാജിന്റെ 
ട്വീറ്റ് പങ്കുവച്ചു കൊണ്ട് മമ്മൂട്ടി കുറിച്ചത്. ജനുവരി 26ന് നൻപകൽ നേരത്ത് മയക്കം
തമിഴിലും ചിത്രം റിലീസ് ചെയ്തിരുന്നു. നൻപകൽ നേരത്ത് മയക്കം ആദ്യം പ്രദർശിപ്പിച്ചത്
കഴിഞ്ഞ വർഷത്തെ ഐഎഫ് എഫ് കെയിലായിരുന്നു. ജനുവരി 19നാണ് സിനിമ പ്രദർശനത്തിനെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/kartik.jpg?resize
=1280%2C720&ssl=1)

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
തമിഴ് പശ്ചാത്തലത്തിൽ എത്തിയ ചിത്രംത്തിൽ മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ,
വിപിൻ അറ്റ്‌ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. തേനി
ഈശ്വറാണ് സിനിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. മമ്മൂട്ടി കമ്പനിക്കൊപ്പം
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം
എന്ന സിനിമനിർമിച്ചിരിക്കുന്നത്.

> Glad that you liked our film. Thanks ???? [https://t.co/DSuGKbNtUB](https://t.co/DSuGKbNtUB)
> — Mammootty (@mammukka) [January 27, 2023](https://twitter.com/mammukka/status/1618993351579303937?ref_src=twsrc%5Etfw)

 
