# ആരാധകർ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഇന്നെത്തും

- Link: https://ml.b4blaze.com/film-news/the-first-look-poster-of-malaikottai-valiban-is-out-today
- Published: 2023-04-14T09:02:17+05:30
- Author: Ajay

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈകോട്ടൈ
വാലിഭൻ. വലിയ താര നിരയിൽ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഏപ്രിൽ 14 ന് പുറത്ത്
വിടുമെന്ന് ഇസ്റ്റർ ദിനത്തിൽ മോഹൻലാൽ അറിയിച്ചിരുന്നു. മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ്ങിനിടെയിലുള്ള
വളരെ ചെറിയ ചിത്രങ്ങളും വീഡിയോകളും പോലും ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/malaaa.jpg?resize
=1280%2C720&ssl=1)

വൈകിട്ട് ആഞ്ച് മണിക്ക് മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത് വിടും.
ലിജോ നിർമിച്ച ലോകത്തിലേക്ക് ഒരു നോട്ടത്തിനായി കാത്തിരിക്കുക എന്നാണ് താരം സോഷ്യൽ 
മീഡിയയ്‌ലിൽ കുറിച്ചത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ചിത്രീകരണത്തെ കുറിച്ച്
ലിജോ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാനിലാണ്
സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/malikk.jpg?resize
=1280%2C720&ssl=1)

മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പ്രയാസമേറിയതും, ദൈർഘ്യമേറിയതുമായ ഷോട്ടുകളാണ് സിനിമയ്ക്കായി
വേണ്ടിവന്നത് എന്ന് ലിജോ ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള
ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ് ‘മലൈക്കോട്ടൈ വാലിബൻ’ നിർമ്മിക്കുന്നത് . ജോൺ ആന്റ്
മേരി ക്രിയേറ്റീവ് ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്.

 

 
