# പൃഥ്വി രാജിന്റെ ആരാധകനായി സൂരജ് വെഞ്ഞാറമൂട് എത്തുന്നു, ഡ്രൈവിംഗ് ലൈസന്‍സിലെ ആദ്യ ഗാനം പുറത്ത്

- Link: https://ml.b4blaze.com/film-news/the-first-song-on-the-driving-license-is-out
- Published: 2019-11-28T13:01:33+05:30
- Author: Rahul

ലൂസിഫര്‍, ബ്രദേഴ്‌സ് ഡേ തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായി
എത്തുന്ന പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഒരു സൂപ്പര്‍സ്റ്റാറിന്റെയും ആരാധകന്റെയും
ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍

![driving-licence-new-song-re](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/11/driving-license-release-date-1574239560.jpg?resize=600%2C450&ssl=1)

പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ക്രിസ്മസിനാണ് ഡ്രൈവിംഗ് ലൈസന്‍സ് തിയ്യേറ്ററുകളിലേക്ക്
എത്തുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.‘
ഞാന്‍ തേടും പൊന്‍ താരം’ എന്നു തുടങ്ങുന്ന ഒരു പാട്ടാണ് ഇറങ്ങിയിരിക്കുന്നത്. ആന്റണി
ദാസനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യക്‌സണ്‍ ഗാരി
പെരേരയും നേഹ എസ് നായരും സംഗീതം നല്‍കിയിരിക്കുന്നു. ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലാണ്

![driving-licence-new-song-re](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/11/images-5-6.jpg?resize=678%2C452&ssl=1)

സിനിമ സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ
ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. സിനിമയ്ക്ക് വേണ്ടി
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് സ്‌ക്രിപ്റ്റ് എഴുതിയത്. സച്ചിയുടെ തന്നെ 
സംവിധാനത്തില്‍ പൃഥ്വിരാജിന്റെ അയ്യപ്പനും കോശിയും എന്നൊരു ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
