# നിമിഷ സജയന് പകരം സന്യാ മല്‍ഹോത്ര..!! സിനിമയ്ക് വേണ്ടി കാത്തിരിക്കാന്‍ വയ്യെന്ന് താരം!!

- Link: https://ml.b4blaze.com/film-news/the-great-indian-kitchen-remake-hindi
- Published: 2022-02-24T10:10:08+05:30
- Author: Rahul

മലയാള സിനിമയെ ഒരിക്കല്‍ക്കൂടി ലോക സിനിമയുടെ നെറുകയില്‍ എത്തിച്ച സിനിമയായിരുന്നു 
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ആഗോള തലത്തില്‍ തന്നെ
വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ജിയോ 
ബേബി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യാനുള്ള
ഒരുക്കങ്ങളും തകൃതിയാണ്. തമിഴില്‍ ഇതിനോടകം തന്നെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ
റീമേക്ക് ഒരുങ്ങി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/01/RJ-Salim-about-the-
great-indian-kitchen-300x169.jpg?resize=957%2C539&ssl=1)

ഇപ്പോഴിതാ ബോളിവുഡിലേക്കാണ് മലയാളത്തിലെ ഈ സിനിമ റീമേക്ക് ചെയ്യുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍
തുടങ്ങി കഴിഞ്ഞു എന്നാണ് വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. ‘ദി ഗ്രേറ്റ്
ഇന്ത്യന്‍ കിച്ച’ന്റെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്
സന്യ മല്‍ഹോത്രയാണ്. മലയാളത്തില്‍ നിമിഷ സജയന്‍ ചെയ്ത വേഷത്തിലാണ് സന്യ മല്‍ഹോത്ര എത്തുക.
അതേസമയം, സിനിമയെ കുറിച്ച് സന്യ മല്‍ഹോത്ര തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച
ഒരു പോസ്റ്റും ആരാധകരുടെ ശ്രദ്ധ കവരുകയാണ്.

[https://www.instagram.com/p/CaTydsSIrnV/?utm_source=ig_web_copy_link](https://www.instagram.com/p/CaTydsSIrnV/?utm_source=ig_web_copy_link)

”ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഹിന്ദി റീമേക്കിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ 
സന്തോഷവും ആവേശവും. കാത്തിരിക്കാന്‍ വയ്യ,” എന്നാണ് സന്യ മല്‍ഹോത്ര ഇന്‍സ്റ്റഗ്രാമില്‍
കുറിച്ചത്. ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
കഴിഞ്ഞ വര്‍ഷം ഓടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം ഹിന്ദിയിലേക്ക്
റീമേക്ക് ചെയ്യുമ്പോള്‍ ആരതി കഡവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹര്‍മന്‍ ബവേജയാണ്
ചിത്രത്തിന്റെ നിര്‍മ്മാണം.

 

 
