# വിഷു ആഘോഷിക്കുന്ന മലയാളികൾക്ക് അണ്ണന്റെ സമ്മാനം! ആഘോഷിക്കാൻ റെഡി ആയിക്കോ, ഗോട്ടിന്റെ ഫസ്റ്റ് സിം​ഗിൾ

- Link: https://ml.b4blaze.com/film-news/the-greatest-of-all-time-song-whistle-podu-thalapathy-vijay-and-boys-are-unstoppable-in-this-peppy-track
- Published: 2024-04-14T23:49:27+05:30
- Author: Ajay

തമിഴ്നാടും കേരളവും ആഘോഷത്തിലാറാടുന്ന സമയത്ത് വിജയ് വക ചെറിയൊരു സമ്മാനം. ദ ഗോട്ടിന്റെ(
The Greatest Of All Time) ഫസ്റ്റ് സിം​ഗിൾ ആണ് റിലീസ് ചെയ്തിട്ടുള്ളത്. പ്രശാന്ത്,
വിജയ്, പ്രഭുദേവ, അജ്മൽ എന്നിവർ തകർത്താടുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്.
യുവൻ ശങ്കർ രാജയാണ് സം​ഗീതം. തിയറ്ററിൽ പൂരപ്പറമ്പാക്കുന്ന ഉറപ്പിച്ച് പറയാവുന്ന പാട്ടാണ്
പുറത്ത് വന്നിട്ടുള്ളത്. ഇനിനോടകം ​ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം , ​ഗോട്ട് തീയറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ. റഷ്യയിൽ സിനിമയുടെ
അവസാന ഷെഡ്യൂൾ ആണ് ഷൂട്ട് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രശാന്ത്, പ്രഭുദേവ, മോഹൻ,
ജയറാം, അജ്മൽ അമീർ, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ 
അഭിനയിക്കുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്.

സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു.
അതുകൊണ്ട് തന്നെ ഇനി ഇറങ്ങുന്ന വിജയ് ചിത്രങ്ങളെല്ലാം ആരാധകരെ സംബന്ധിച്ചിടത്തോളം താരത്തെ
ബി​ഗ് സ്ക്രീനിൽ ആഘോഷിക്കാനുള്ള അവസരങ്ങളാണ്. വെങ്കട് പ്രഭുവിൻറെ ഗോട്ട് (ദി ഗ്രേറ്റസ്റ്റ്
ഓഫ് ഓൾ ടൈം) ആണ് താരത്തിന്റെ ഇനിയുള്ള റിലീസ്. പ്രഖ്യാപിച്ച സമയം മുതൽ വമ്പൻ ഹൈപ്പ്
ആണ് ചിത്രത്തിന് ലഭിക്കുന്നത്.
