# ‘ജയിലറും’ ടീമും വീണ്ടും വരുന്നു? ചിത്രത്തിന്റെ രണ്ടാം ഭാഗമാണോ? ചർച്ചകൾ സജീവം

- Link: https://ml.b4blaze.com/film-news/the-jailer-team-are-coming-back
- Published: 2024-01-18T12:24:41+05:30
- Author: Sreekumar

2023 ൽ റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണ് ‘ജയിലർ’.
തമിഴ്സിനിമയിൽ രജനികാന്തിന്റെ കാലം  അവസാനിച്ചു എന്ന് കരുതിയിരുന്നപ്പോഴാണ് ജയിലർ എന്ന
ചിത്രം  വന്നത്.  അണ്ണാത്തെ എന്ന വമ്പൻ  പരാജയ ചിത്രത്തിന് രണ്ട് വർഷങ്ങൾക്കിപ്പുറം
എത്തിയ  രജനികാന്ത്  ചിത്രം കൂടി ആയിരുന്നു ജയിലർ.  രജിനികാന്തിനൊപ്പം ,നെൽസൺ ദിലീപ്
കുമാർ എന്ന  സംവിധായകന്റെയും വിജയം കൂടിയായിരുന്നു  ഈ ചിത്രം .  ഏറെ വിമർശനങ്ങൾ നേരിട്ട
ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയിലർ.  ജയിലറിലൂടെ
ഒരു  പരാജയ സംവിധായകൻ’ എന്ന പട്ടം തിരുത്തി കുറിക്കാൻ ഈ ചിത്രം കൊണ്ട്  നെൽസണും  സാധിച്ചു.
ഒപ്പം മലയാളത്തിന്റെ സ്വന്തം  വിനായകനെ ഇന്ത്യയൊട്ടാകെ ഉള്ള ആരധകർ  ഏറ്റെടുത്തതും 
ജയിലറിന്റെ വിജയ൦ കൊണ്ട്മാത്രമാണ് . അതേ സമയം ജയിലറിന്റെ  റിലീസ് ദിനം മുതൽ ജയിലർ 2
ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/jailer3.jpg?resize
=1091%2C611&ssl=1)

ജയിലര്‍ വിജയാഘോഷത്തില്‍ ജയിലര്‍ 2 എന്ന സൂചനകള്‍ സംവിധായകന്‍ നെല്‍സണും  നല്‍കിയിരുന്നു.
മോഹൻലാൽ അവതരിപ്പിച്ച  മാത്യുവും ശിവ രാജ്‌കുമാറിന്റെ  നരസിംഹയും എങ്ങനെ രജനികാന്ത്
അവതരിപ്പിച്ച  ജയിലറുടെ സുഹൃത്തുക്കൾ ആയി എന്നറിയണമെന്ന് ആവശ്യപ്പെട്ട് ആരാധകരും രം​
ഗത്തെത്തിയിരുന്നു. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ചില റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന  ‘തലൈവർ 171, ഞാനാവേലിന്റെ
വേട്ടൈയ്യൻ  എന്നീ ചിത്രങ്ങൾക്ക് ശേഷം  നെല്‍സണ്‍ ദിലീപ്കുമാർ  ചിത്രത്തിനാണ് രജനി 
കൈകൊടുക്കുക എന്നാണ് വിവരങ്ങൾ . അത് ജയിലര്‍ 2 ആയിരിക്കും എന്നും അഭ്യൂഹങ്ങള്‍ ഇപ്പോൾ
തമിഴ് സിനിമ ലോകത്ത് സജീവമാണ്.  അനിരുദ്ധ് തന്നെ ആകും രണ്ടാം ഭ​ഗത്തിന് സം​ഗീതം ഒരുക്കുകയെന്നും
വിവരമുണ്ട്.  ചിത്രത്തിന് ശേഷം ഓ​ഗസ്റ്റ് 9നാണ് ജയിലർ റിലീസ് ചെയ്തത്. റിലീസ് ദിനം 
മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ബോക്സ് ഓഫീസിൽ 
മിന്നും പ്രകടനം കാഴ്ചവച്ചു. 650 കോടിയാണ് ജയിലറിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷനെന്നാണ്
ബോക്സ് ഓഫീസിൽ കണക്കുകകൾ  റിപ്പോർട്ട് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/nelson1.jpg?resize
=971%2C598&ssl=1)

അതേ സമയം ജയിലറിന് ശേഷം നെല്‍സണ്‍ പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍
ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന ചിത്രത്തിലാണ് രജനികാന്ത്  അഭിനയിക്കുന്നത്.
ഈ ചിത്രത്തിലും ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത്  എത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ്
ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിന്‍റെ ഒരു പ്രത്യേക പോസ്റ്ററം  പൊങ്കലിന്
ഇറക്കിയിരുന്നു.അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജു വാര്യര്‍ അടക്കം വലിയ താര
നിര തന്നെ വേട്ടയ്യനില്‍ അണിനിരക്കുന്നുണ്ട്.  അമിതാഭ്ബച്ചനും ,രജനി കാന്തും 36 വർഷത്തിന്
ശേഷമാണ് ഒരുമിക്കുന്നത്.   ലൈക്ക പ്രൊഡക്ഷനാണ്  ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അതേ
സമയം രജനികാന്ത് ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളില്‍ എത്തുന്ന ലാല്‍ സലാം ജനുവരി അവസാനം
എത്തുന്നുണ്ട്. രജനികാന്തിന്‍റെ മകള്‍ സൌന്ദര്യയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്..
സണ്‍ പിക്ചേര്‍സ് തന്നെ  ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ഇതിന് ശേഷമായിരിക്കും
നെൽസൺ ദിലീപ്‌കുമാറുമായുള്ള   രജനിയുടെ പുതിയ ചിത്രം എന്നാണ് സൂചന.
