# രജനികാന്തിന് പിറന്നാൾ സമ്മാനവുമായി ജയിലർ ടീം; വീഡിയോ കാണാം

- Link: https://ml.b4blaze.com/film-news/the-jailer-team-birthday-wishes-rajinikanth
- Published: 2022-12-12T15:12:22+05:30
- Author: Ajay

തമിഴകത്തിന്റെ സ്വന്തം രജനികാന്തിന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാളാണ്. സിനിമതാരങ്ങൾ
ഉൾപ്പെടെ നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അപൂർവ്വരാഗങ്ങളിൽ
തുടങ്ങി ഇന്ന് ജയിലർ എന്ന സിനിമയിൽ എത്തി നിൽക്കുകയാണ് സ്‌റ്റെൽ മന്നന്റെ സിനിമ ജീവിതം.
ആരാധകരോടൊപ്പം ‘ജയിലർ’ ടീം രജനികാന്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/jaoler.jpg?resize
=1280%2C720&ssl=1)

സംവിധായകൻ നെൽസൺ, ശിവ്രാജ് കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു,മറ്റു സഹപ്രവർത്തരും
താരത്തിന് പിറന്നാൾ ആശംസകൾ അടങ്ങിയ വിഡിയോ പങ്കുവെച്ചു. സൺ ടിവിയാണ് വിഡിയോ റിലീസ് 
ചെയ്തത്.സൺ പിക്‌ചേഴ്‌സ് ആണ് രജനികാന്ത് നായകനാവുന്ന ജയിലർ നിർമ്മിക്കുന്നത്. എല്ലാവരും
താരത്തിന് മനോഹരമായാണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/jalr.jpg?resize=
1280%2C720&ssl=1)

 

രമ്യ കൃഷ്ണന്റെ ആശംസയാണ് ഏറെ വ്യത്യസ്തമായത് ”വയസ്സായാലും ഉൻ സ്‌റ്റൈലും അഴകും ഉന്നൈ
വിട്ട് പോവാത്’എന്ന പടയപ്പയിലെ സൂപ്പർ ഡയലോഗ് ഏറ്റു പറഞ്ഞായിരുന്നു താരത്തിന്റെ പിറന്നാൾ
ആശംസ.സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന്
മലയാളി താരമായ വിനായകൻ പറഞ്ഞത്. അതേ സമയം ജയിലർ എന്ന സിനിമയുടെ ടീസർ ഇന്ന് വൈകിട്ട്
6 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിൽ ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കാഥാപാത്രമായാണ് താരം
എത്തുന്നത്.

 
