# ‘അബ്രഹാം ഓസ്‌ലർ’ ആയി ജയറാം; സോൾട്ട് ആൻഡ് പെപ്പർ ലുക്ക് വൈറലാവുന്നു!

- Link: https://ml.b4blaze.com/film-news/the-jayaram-as-abraham-ozler-salt-and-pepper-look-goes-viral
- Published: 2023-05-28T16:52:33+05:30
- Author: Ajay

ജയറാമിനെ നായകനക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്‌ലർ.
ടൈറ്റിൽ റോളിലാണ് ജയറാം എത്തുന്ന സിനിമ മെയ് 20 ന് ചിത്രീകരണം ആരംഭിച്ചിരുന്നു. സിനിമയുടെ
ഒരു ഫസ്റ്റ് ലുക്ക് അണിയറക്കാർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള
ജയറാമിൻറെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ozlar2-1.jpg?resize
=1280%2C720&ssl=1)

സോൾട്ട് ആൻഡ് പെപ്പർ താടി വച്ചുള്ള ലുക്കിലാണ് ചിത്രത്തിൽ ജയറാം എത്തുന്നത്. ഒപ്പം 
സൺ ഗ്ലാസുമുണ്ട്. അഞ്ചാം പാതിരാ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ സംവിധാനം
ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്‌ലർ.അഞ്ചാം പാതിരാ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന
ചിത്രം ആയിരുന്നെങ്കിൽ അബ്രഹാം ഓസ്‌ലറും ത്രില്ലർ ആണെന്നാണ് റിപ്പോർട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ozler4.jpg?resize
=1280%2C720&ssl=1)

അബ്രഹാം ഓസ്‌ലർ ജയറാമിന് മലയാളത്തിൽ അടുത്ത ബ്രേക്ക് ആവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ
ആരാധകർ.സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. നേരമ്പോക്കിന്റെ
ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ രചന ഡോക്ടർ രൺധീർ കൃഷ്ണൻ, സംഗീതം മിഥുൻ മുകുന്ദ്, ഛായാഗഹണം തേനി ഈശ്വർ,
എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ് തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ്
ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.
