# ‘ചന്ദ്രമുഖി 2’ൽ ജ്യോതികയില്ല പകരം കങ്കണ റണാവത്ത്

- Link: https://ml.b4blaze.com/film-news/the-kangana-ranaut-to-act-chandramukhi-2
- Published: 2022-11-30T10:46:14+05:30
- Author: Ajay

കങ്കണ റണൗത്ത് ‘തലൈവി’യ്ക്ക് ശേഷം വീണ്ടും തമിഴിലെത്തുന്നു. ‘ചന്ദ്രമുഖി 2’വിൽ ഭാഗമാകാനാണ്
ബോളിവുഡ് താരം എത്തുന്നത്. ചിത്രത്തിൽ ചന്ദ്രമുഖി എന്ന ടൈറ്റിൽ റോളിലാണ് താരം ഇത്തവണയെത്തുന്നത്.
കങ്കണയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രമുഖിയിൽ ജ്യോതികയുടെ കഥാപാത്രത്തെയാണ്
കങ്കണ അവതരിപ്പിക്കുന്നത്. 2005ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രജനികാന്തും ജ്യോതികയും
നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/chsndra.jpg?resize
=1280%2C720&ssl=1)

 

കങ്കണ എമർജൻസിയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാകും ചന്ദ്രമുഖി 2വിൽ ജോയിൻ ചെയ്യും.
പി വാസു ആണ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ 
ആദ്യ ഷെഡ്യൂൾ ഡിസംബറിൽ പൂർത്തിയാകും.ചന്ദ്രമുഖി 2വിന്റെ ചിത്രീകരണം ആരംഭിച്ചത് ജൂലൈയിൽ
ആണ്. രാഘവ ലോറൻസ് ആണ് രജനീകാന്ത് തകർത്തഭിനയിച്ച നായക കഥാപാത്രമായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/chandraa.jpg?resize
=1280%2C720&ssl=1)

ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും വടിവേലു അഭിനയിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് 
ചന്ദ്രമുഖി 2 നിർമിക്കുന്നത്. ആർ.ഡി. രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയ്ക്ക്
സംഗീതം ഒരുക്കുന്നത് കീരവാണിയാണ്.
 തോട്ടാധരണിയാണ് കലാസംവിധായകൻ.അതേസമയം, ഇന്ത്യൻ എയർഫോഴ്സ്
പൈലറ്റിന്റെ റോളിൽ അഭിനയിക്കുന്ന തേജസ്, നോട്ടി ബിനോദിനി എന്നിവയാണ് കങ്കണയുടെ പുതിയ
ചിത്രങ്ങൾ.
