# ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്‌മാനും ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു

- Link: https://ml.b4blaze.com/film-news/the-khalid-rahman-and-ashiq-usman-new-film
- Published: 2022-10-25T08:57:33+05:30
- Author: Ajay

സംവിധായകൻ ഖാലിദ് റഹ്‌മാനും നിർമ്മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന
വാർത്തായാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്. ‘ലവ്,തല്ലുമാല’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ്
രണ്ടുപേരും വീണ്ടും ഒന്നിക്കുന്നത്. ആഷിഖ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
സിനിമയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഉടൻ അറിയിക്കുമെന്നും ആഷിഖ് ഉസ്മാൻ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/thallu-2.jpg?resize
=1280%2C720&ssl=1)

 

” ഖാലിദ് റഹ്‌മാൻ എന്താ അന്റെ മൈൻഡ് ..?? ലവിന്റെയും തല്ലുമാലയുടെയും വൻ വിജയത്തിന്
ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നുവെന്നും കൂടുതൽ വിവരങ്ങൾ
ഉടൻ പുറത്തുവരുമെന്നാണ് ആഷിഖ് എഫ്ബിയിൽ കുറിച്ചത്. കുറിപ്പിനോടൊപ്പം ഖാലിദ് റഹ്‌മാനൊപ്പമുള്ള
ചിത്രവും ആഷിഖ് ഉസ്മാൻ പങ്കുവച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/thallu.jpg?resize
=1280%2C720&ssl=1)

ലവ് എന്ന സിനിമയാണ് ഈ കോമ്പോയിൽ ആദ്യം റിലീസ് ചെയ്ത ചിത്രം. രജിഷ വിജയനും ഷൈൻ ടോം ചാക്കോയും
കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ലൗ.ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ്
തല്ലുമാല. കല്യാണി പ്രിയദർശൻ ആണ് നായിക. ലുക്മാൻ, ഷൈൻ ടോം ചാക്കോ,ചെമ്പൻ വിനോദ് ജോസ്,
ജോണി ആൻറണി, ഓസ്റ്റിൻ, അസിം ജമാൽ, നീമ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിച്ചത്.ഓഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് തല്ലുമാല. മണവാളൻ വസിം
ആയി ടൊവീനോ എത്തിയപ്പോൾ ബീപാത്തു ആയി കല്യാണി.
