# ദി കിംഗ് ഈസ് അറൈവിംങ് സൂൺ; ‘കിംഗ് ഓഫ് കൊത്ത’യുടെ കിടിലൻ പോസ്റ്റർ എത്തി

- Link: https://ml.b4blaze.com/film-news/the-king-of-kotha-update-new-poster-out
- Published: 2023-06-22T11:46:27+05:30
- Author: Ajay

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദുൽഖർ സൽമാൻ
നായകനാകുന്ന കിംഗ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം
ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ദി കിംഗ് ഈസ്
അറൈവിംങ് സൂൺ എന്ന ക്യാപ്ഷനോടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/king-of-kk-1.jpg?
resize=1280%2C720&ssl=1)

അതേ സമയം സിനിമയുടെ റിലീസ് തിയതി അറിയിച്ചിട്ടില്ല. ചിത്രം ഓണം റിലീസായി തിയേറ്ററുകളിൽ
എത്തും എന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനെ കൂടാതെ ഐശ്വര്യ
ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ് ജോസ്, പ്രസന്ന, ഷമ്മി തിലകൻ, അനിഖ സുരേന്ദ്രൻ,
നൈല ഉഷ, ശാന്തി കൃഷ്ണ, ഷബീർ കല്ലറക്കൽ, സുധി കോപ്പ, സെന്തിൽ കൃഷ്ണ, ശരൺ ശക്തി, രാജേഷ്
വാണിയം, മച്ചിന് വാണിയം, റിതിക സിംഗ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/KING-OF.jpg?resize
=1280%2C720&ssl=1)

അടുത്തിടെ കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്‌സ് വീണ്ടും ചിത്രീകരിച്ചുവെന്ന റിപ്പോർട്ട്
പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ പൂർണ്ണ തൃപ്തി ലഭിക്കാത്തതിനാൽ ആണ്
റീ ഷൂട്ട് ചെയ്തതെന്നാണ് വിവരം. സിനിമ പ്രേമികളുടെ സോഷ്യൽ മീഡിയ പേജായ സിനിമാ പ്രാന്തൻ
എന്ന പേജിലാണ് ഇക്കാര്യം പങ്കുവെച്ചത് നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന
സിനിമയുടെ എഡിറ്റിംഗ് ശ്യാം ശശിധരനാണ്
