# ‘ജോജു ജോർജ്  റൂമെടുക്കാൻ പൈസ ഇല്ലാതെ പൊള്ളാച്ചി ചന്തയിൽ കിടന്നിട്ടുണ്ട്  ‘ ലാൽജോസ് പറയുന്നു!!

- Link: https://ml.b4blaze.com/film-news/the-lal-jose-about-joju-george
- Published: 2023-03-04T13:37:08+05:30
- Author: Rahul

ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായക നടനായി മാറിയ താരമാണ് ജോജു ജോർജ്. സംവിധായകൻ ലാൽജോസ്
ഒരു ഓഡിഷനിൽ പങ്കെടുക്കാൻ പൊള്ളാച്ചിയിൽ എത്തിയ കാര്യം പറയുകയാണ് . റൂമില്ലാതെ പൊള്ളാച്ചി
ചന്തയിൽ ജോജു കിടന്നിട്ടുണ്ടെന്ന് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് ലാൽജോസ് ഇക്കാര്യം
തുറന്ന് പറഞ്ഞിരിക്കുന്നത്.

 ‘ഒരു സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാൻ ജോജു ജോർജ് പൊള്ളാച്ചിയിൽ വന്നിരിന്നു. അന്ന്
താമസിക്കാൻ ഒരു റൂമെടുക്കാൻ കയ്യിൽ പൈസ ഇല്ലാതെ, രാത്രിയിൽ പൊള്ളാച്ചി ചന്തയിൽ ജോജു
കിടന്നിട്ടുണ്ട്. അതി രാവിലെ കാളകൾ ചന്തയിൽ എത്തും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന്
കുറഞ്ഞത് മൂന്ന് രൂപയോ മറ്റോ കൊടുക്കണം. അന്ന് ആ പൈസ കൊടുത്ത്, അവിടെ ചാക്ക് വിരിച്ച്
കിടന്നുറങ്ങി, അതിരാവിലെ അവിടുത്തെ പൈപ്പിൽ പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് ജോജു പ്ലാസ്റ്റിക്
കവറിൽ സൂക്ഷിച്ച തന്‌റെ നല്ലൊരു ഷർട്ട് ഇട്ട് ഓഡിഷന് ഫ്രഷായി വന്നിരുന്നു, ഏതോ ബെൻസിൽ
വന്നിറങ്ങിയ ആളാണെന്ന ഭാവത്തിൽ ഓഡിഷന് പോയി നിന്നത് എനിക്കറിയാം. ഞാൻ അത് നേരിട്ട് 
കണ്ടിട്ടുണ്ട് എന്നാണ് ലാൽജോസ് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/joju-geroge.jpg?
resize=1280%2C720&ssl=1)

ജോജുവിന്റെ അവസാനം തിയേറ്ററിൽ ഇറങ്ങിയ ചിത്രം ഇരട്ടയാണ് . അപ്പു പാത്തു പ്രൊഡക്ഷൻ 
ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ചേർന്ന് ഒരുക്കിയ ഇരട്ട യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്
രോഹിത് എം ജി കൃഷ്ണനാണ്. മികച്ച പ്രതികരണമാണം ലഭിച്ച സിനിമ നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിങ്
ആരംഭിച്ചിരിക്കുകയാണ്

 
