# ടൈഗറിന്‍റെ സ്വന്തം മണി; ടൈഗർ നാഗശ്വര റാവുവിലെ ഗായത്രി ഭരദ്വാജിന്‍റെ കാരക്റ്റർ പോസ്റ്റര്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/the-life-of-tiger-nagewara-rao-poster-news
- Published: 2023-10-10T17:12:24+05:30
- Author: Revathy

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കഥാപാത്രത്തിന്‍റെ
കാരക്റ്റർ പോസ്റ്റര്‍ പുറത്തിറങ്ങി. ഗായത്രി ഭരദ്വാജ് അവതരിപ്പിക്കുന്ന മണി എന്ന കഥാപാത്രത്തിന്റെ
പോസ്റ്ററാണ് പുറത്തിറങ്ങിയത്. വെബ് സീരീസുകളിലൂടെയും മറ്റും ശ്രദ്ധേയയായ ഗായത്രിയുടെ
ആദ്യ തെലുങ്ക് ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളുംട്രെയിലറും
ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.വംശിയുടെ
സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക
നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍
ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍
ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു
ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നിര്‍മ്മാതാവിന്റെ
സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ
കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും
കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ 
റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/TNR-GAYATRI.jpg?
resize=1000%2C1465&ssl=1)

 

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു.
അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും,
കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍,
ഗായത്രി ഭരദ്വാജ്, സുദേവ് നായര്‍, ഹരീഷ് പെരടി, നാസര്‍ തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം:
വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്.
പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം:
ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC.
പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്
