# ‘തലൈവർ 171’ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത് രജനികാന്തിന്റെ അവസാന ചിത്രമോ?

- Link: https://ml.b4blaze.com/film-news/the-lokesh-kanagaraj-to-direct-thalaiivar-171-says-mysskin
- Published: 2023-05-18T10:10:15+05:30
- Author: Ajay

തമിഴക്ത്തിന്റെ എക്കലത്തെയും സൂപ്പർസ്റ്റാനർ സിനിമ ജീവിതം അവസാനിപ്പിക്കുന്നു എന്ന 
വാർത്തകളാണ് കോളിവുഡിൽ നിന്നും വരുന്നത്. രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ്
സംവിധാനം ചെയ്യുമെന്ന് സംവിധായകനും നടനുമായ മിഷ്‌കിൻ. രജനികാന്ത് തന്നെ ലോകേഷിനെ വിളിച്ച്
തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് പറയുകയിരുന്നുവെന്ന് മിഷ്‌കിൻ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/rajani-7.jpg?resize
=1280%2C720&ssl=1)

എല്ലാവർക്കും അതൊരു അഭിമാന നിമിഷം ആയിരുന്നുവെന്നും മിഷ്്കിൻ പറഞ്ഞു. ഒരു അഭിമുഖത്തിലാണ്
മിഷ്‌കിൻ ഇക്കാര്യം പറഞ്ഞത്. ‘തലൈവർ 171’ എന്ന് പറയപ്പെടുന്ന ചിത്രം രജനിയുടെ അവസാന
ചിത്രമാണെന്ന് അഭ്യൂഹങ്ങളുണ്ടെന്നും ‘ജയ് ഭിം’സംവിധാനം ചെയ്ത ടി ജി ജ്ഞാനവേൽ ആണ് രജനികാന്തിന്റെ
അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിനായകനായി വിക്രം എത്തുമെന്നാണ്
പുറത്ത് വരുന്ന റിപ്പോർട്ട്. ഈ വർഷം പകുതിയോടെ ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത്.
മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടനെ അറിയിക്കുമെന്നും അദ്ദേഹം
പറഞ്ഞു.

 നിലവിൽ രജനികാന്ത് തന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ജയിലറിന്റെ തിരക്കിലാണ്. രണ്ട്
വർഷത്തിന് ശേഷം ഇറങ്ങുന്ന രജനിയുടെ ചിത്രത്തിന് പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെയാണ്
കാത്തിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലറിൽ മോഹൻലാൽ, ശിവ രാജ്കുമാർ,
ജാക്കി ഷെറോഫ്, സുനിൽ ഷെട്ടി, രമ്യാ കൃഷ്ണൻ,തമന്ന, വിനായകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി
എത്തുന്നത്.

> [#Mysskin](https://twitter.com/hashtag/Mysskin?src=hash&ref_src=twsrc%5Etfw) in
> today’s interview:
> “[#LokeshKanagaraj](https://twitter.com/hashtag/LokeshKanagaraj?src=hash&ref_src=twsrc%5Etfw)‘
> s NEXT film with SUPERSTAR [#Rajinikanth](https://twitter.com/hashtag/Rajinikanth?src=hash&ref_src=twsrc%5Etfw)
> sir⭐????. It may be Rajini sir’s LAST film????. It’s a PROUD moment for Lokesh
> as Rajini sir itself Calling him for a film????.
> So it’s confirm that the combo is joining for [#Thalaivar171](https://twitter.com/hashtag/Thalaivar171?src=hash&ref_src=twsrc%5Etfw)
> ✅???? [pic.twitter.com/4Rd2wDlMvM](https://t.co/4Rd2wDlMvM)
> — AmuthaBharathi (@CinemaWithAB) [May 17, 2023](https://twitter.com/CinemaWithAB/status/1658870577900158977?ref_src=twsrc%5Etfw)
