# മണിരത്‌നത്തന്റെ പുതിയ ചിത്രത്തിൽ വിക്രമും ഐശ്വര്യറായും വീണ്ടും ഒന്നിക്കുന്നു!!

- Link: https://ml.b4blaze.com/film-news/the-mani-ratnam-makes-a-new-movie-with-chiyaan-vikram-aishwarya-rai
- Published: 2023-05-15T20:09:08+05:30
- Author: Ajay

താര സുന്ദരി ഐശ്വര്യ റായ് ബച്ചനെയും ചിയാൻ വിക്രമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 
മണിരത്നം പുതിയ ചിത്രം ആസൂത്രണം ചെയ്യുന്നതായാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
മണിരത്നം, ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ഒരു 
പ്രണയകഥയാണെന്നാണ് പുറത്ത് വരുന്ന സൂചന.

 കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് മണിരത്നം.
ജയമോഹനും മണിരത്നവും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 1987 ൽ റിലീസ് 
ചെയ്ത നായകൻ എന്ന ചിത്രത്തിന് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രമാണിത്
അതായത് 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമ. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും
മണിരത്‌നം വിക്രം-ഐശ്വര്യ റായ് ചിത്രം ആരംഭിക്കുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/ais-v.jpg?resize
=1280%2C720&ssl=1)

2010ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം രാവണിലും അതിന്റെ ഹിന്ദി പതിപ്പിലുമാണ് വിക്രമും 
ഐശ്വര്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ
വീരയ്യ എന്ന നക്സലൈറ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിക്രം അവതരിപ്പിച്ചത്. രാഗിണി
സുബ്രഹ്‌മണ്യം എന്ന കഥാപാത്രമായാണ് ഐശ്വര്യ റായ് സിനിമയിൽ എത്തിയത്.അതേസമയം, മണിരത്നത്തിന്റെ
പൊന്നിയിൻ സെൽവൻ സീരീസിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. ഈ സിനിമയിലും
പ്രധാന താരങ്ങളായി എത്തിയത് വിക്രമും ഐശ്വര്യയും തന്നെയാണ്

 
