# ‘ഞാനൊരു ബോറിംഗ് റൈഡറാണ്’ മഞ്ജു വാര്യർ

- Link: https://ml.b4blaze.com/film-news/the-manju-warrier-about-bike-riding
- Published: 2023-03-21T13:27:29+05:30
- Author: Rahul

അടുത്തിടെയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ടൂ വീലർ ലൈസൻസ് എടുത്ത്
പുതിയൊരു ബിഎംഡബ്ല്യു അഡ്വഞ്ചർ ബൈക്ക് താരം സ്വന്തമാക്കിയത്. നടൻ അജിത്തിനൊപ്പമുള്ള
ലഡാക്ക് യാത്രയാണ് തന്നെ ലൈസൻസ് എടുക്കാൻ പ്രേരിപ്പിച്ചതെന്ന് അന്ന് മഞ്ജു പറഞ്ഞിരുന്നു.
മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ
നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/manju-ride-1.jpg?
resize=1280%2C720&ssl=1)

വലിയ കുഴപ്പമില്ലാതെ വണ്ടിയോടിക്കുന്ന ഒരാളാണ് താനെന്നും പക്ഷെ ഒറ്റയ്ക്ക് ഒരു വണ്ടിയുമായി
വിടാൻ അമ്മക്കും ചേട്ടനും പേടിയാണ്. നമ്മുടെ റോഡിൽ വളരെ വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ
കാര്യം ഓർത്തിട്ടാണ് അവർക്ക് ആ പേടി. ഓവർടേക്ക് ചെയ്യണമെന്ന ചിന്ത ഒഴിവാക്കി എല്ലാവരും
പതുക്കെ പോവാൻ ശ്രമിക്കണമെന്നും മഞ്ജു പറഞ്ഞു.

 സാഹസികതയൊട്ടുമില്ലാത്ത ഒരു ബോറിങ് റൈഡറാണ് ഞാൻ. അങ്ങനെയാകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നയാളാണ്
താനെന്നും മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലിൽ മഞ്ജു പറഞ്ഞു. അതേസമയംവെള്ളരിപട്ടണം
ആണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന
സിനിമയിൽ സൗബിൻ ഷാഹിറാണ് നായകൻ

 

 
