# ‘മിന്നൽ മുരളി 2’വരുന്നു!!

- Link: https://ml.b4blaze.com/film-news/the-minnal-murali-2-update
- Published: 2023-04-06T11:29:08+05:30
- Author: Ajay

ടൊവീനോ തോമസ് സൂപ്പർഹീറോയായി എത്തിയ സിനമയാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത
മലയാള സിനിമയിലെ ആദ്യ സൂപ്പർഹീറോ ചിത്രമായിരുന്നു മിന്നൽ മുരളി. മിന്നൽ മുരളി’യെക്കാൾ
വലിയ മുതൽമുടക്കിൽ രണ്ടാം ഭാഗം നിർമ്മിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധാനയകൻ 
ബേസിൽ ജോസഫ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/27minnal-murali1.
jpg?resize=1200%2C675&ssl=1)

രണ്ടാം ഭാഗത്തിൽനെറ്റ്ഫ്‌ലിക്‌സിന് പങ്കാളിത്തം ഉണ്ടോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും
ബേസിൽ വ്യക്തമാക്കി. ‘പൂക്കാലം’ എന്ന ചിത്രത്തിന്റെ വാർത്ത സമ്മേളനത്തിലാണ് ബേസിൽ ഇക്കാര്യം
പറഞ്ഞത്. ‘തീർച്ചയായും ഇത് ‘മിന്നൽ മുരളി’യെക്കാൾ വലിയ മുതൽമുടക്കിലും നിർമ്മാണ മൂല്യത്തിലും
ഒരുക്കും. രണ്ടാം ഭാഗത്തിന് നെറ്റ്ഫ്‌ലിക്‌സിന്റെ പങ്കാളിത്തം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ
കഴിയില്ല’, എന്നാണ് ബേസിൽ ജോസഫ് പറഞ്ഞത്

 മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിലെ വില്ലൻ ആരായിരിക്കും എന്ന ചോദ്യത്തിന്, ‘സ്‌ക്രിപ്റ്റ്
എഴുതി വരുമ്പോഴേ എത്തരത്തിലുള്ള വില്ലനാകും എന്ന് അറിയാൻ പറ്റുള്ളുവെന്നും എന്തായാലും
സമയം എടുക്കും. പ്രേക്ഷകർ രണ്ടാം ഭഗത്തിന് വലിയ എക്‌സ്‌പെറ്റേഷൻസാണ് നൽകുന്നത്. അത്
തന്നെയാണ് എന്റെ പേടിയും. സ്‌ക്രിപ്റ്റ് നന്നായി എഴുതണം എന്ന് തന്നെയാണ് ആഗ്രഹമെന്നും
ബേസിൽ വ്യക്തമാക്കി.
