# എന്തുകൊണ്ട് കമലഹാസന്റെ ‘വിക്രം’ സിനിമയിൽ അഭിനയിച്ചില്ല;കാരണം വെളിപ്പെടുത്തി നദിയ മൊയ്തു

- Link: https://ml.b4blaze.com/film-news/the-nadiya-moythu-about-kamlhassan
- Published: 2022-12-27T11:21:29+05:30
- Author: Ajay

ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ലോകോഷ് കനകരാജ് സംവിധാനം ചെയ്ത കമലഹാസന്റെ‘
വിക്രം’. ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യൻ
സിനിമ താരം നദിയ മൊയ്തു. തമിഴിൽ സിനിമയിൽ രജനി, മോഹൻ, പ്രഭു,വിജയകാന്ത്, പ്രകാശ് രാജ്
തുടങ്ങി ഒട്ടനവധി താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലുമ നദിയ ഒരിക്കലും കമലിനൊപ്പം
മാത്രം അഭിനയിച്ചിട്ടില്ല.

 കമൽഹാസനൊപ്പം ഇതുവരെ ഒരു സിനിമയിൽ അഭിനയിക്കാത്തതിൽ അതിയായ സങ്കടമുണ്ടെന്നാണ് താരം
പറഞ്ഞത്. വിക്രം എന്ന സിനിമയിൽ കമലിനൊപ്പം അഭിനയിക്കാൻ കഴിയാതിരുന്നതിന് ഒരേയൊരു കാരണം
കാൾഷീറ്റ് ആയിരുന്നു. കമൽ തന്റെ സിനിമയിൽ അഭിനയിക്കാൻ എന്നെ സമീപിക്കുമ്പോഴെല്ലാം ഞാൻ
മറ്റൊരു സിനിമയിൽ കമ്മിറ്റ് ചെയ്തിരിക്കുന്നത് പതിവായിരുന്നു. ഇവിടെയും അതാണ് സംഭവിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/nadiya.jpg?resize
=1280%2C720&ssl=1)

വിക്രം സിനിമയുടെ ആദ്യഭാഗം അഭിനയിക്കാൻ എനിക്കായിരുന്നു അവസരം വന്നത്. പക്ഷെ അന്ന് 
മറ്റ് സിനിമകളിൽ കമ്മിറ്റ് ആയതിനാൽ കാൾ ഷീറ്റ് കൊടുക്കാൻ എനിക്ക് പറ്റിയില്ല നദിയ മൊയ്തു
വ്യക്തമാക്കി. നോക്കത്ത ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ നാദിയയെ വെള്ളിത്തിരയിൽ
എത്തിച്ച് ഫാസിൽ ആയിരുന്നു. മോഹൻ ലാലിന്റെ നായികയായി എത്തിയ താരത്തെ മലയാളികൾ സ്‌നേഹപൂർവ്വം
സ്വീകരിക്കുകയാണ് ചെയ്തത്

 
