# നമിതയുടെ സമ്മർ ടൗണിന്റെ ഉദ്ഘാടനത്തിന് എത്തിയ താരങ്ങൾ ആരൊക്കെയാണെന്നോ?

- Link: https://ml.b4blaze.com/film-news/the-namitha-pramods-restaurant-inauguration
- Published: 2023-01-19T15:46:56+05:30
- Author: Ajay

പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യുവനടിനടി നമിത പ്രമോദ്. നമിതയുടെ
പനമ്പള്ളി നഗറിലുള്ള പുതിയ കഫേയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു. ‘സമ്മർ ടൗൺ കഫേ’
എന്നാണ് നമിത കഫേയ്ക്ക് പേരിട്ടിരിക്കുന്നത്. കഫേയുടെ ഉദ്ഘാടനത്തിന് നിരവധി താരങ്ങൾ
എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/namithass.jpg?resize
=1280%2C720&ssl=1)

നമിത പ്രമോദിന്റെ പ്രിയ സുഹൃത്തുക്കളായ അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ
എന്നിവരോടൊപ്പം മിനാക്ഷി ദിലീപും പരിപാടിയിൽ പങ്കെടുത്തു. നാദിർഷയുടെ മക്കളായ ആയിഷ,
ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്.രജിഷ വിജയൻ, മിയ,അനു സിത്താര, അപർണ
ബാലമുരളി, നമിത എന്നിവ ചേർന്നാണ് സമ്മർ ടൗൺ കഫേ ഉദ്ഘാടനം ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/namitha-s1.jpg?resize
=1280%2C720&ssl=1)

‘സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും
ഇഷ്ടപ്പെടുമെന്നും എനിക്ക് ഫുഡ് ഇഷ്ടമാണ് അത് മറ്റുള്ളവർക്ക് കൊടുക്കുന്നതും ഇഷ്ടമാണെന്നും
നമിത പറഞ്ഞു. കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മർ ടൗൺ. ഒരുപാട് നാളത്തെ തന്‌റെ ആഗ്രഹമാണ്
ഇതെന്നും ഇവിടെ വെസ്റ്റേൺ ഫുഡാണ് ഉണ്ടാവുകയെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും
നമിത പ്രമോദ് പറഞ്ഞു.
