# ഇതിഹാസത്തിനൊപ്പം ഒരു ഫ്രെയ്മിൽ; സന്തോഷം പങ്കുവെച്ച് നസ്രിയ

- Link: https://ml.b4blaze.com/film-news/the-nazriya-nazim-shares-pic-with-fahadh-faasil-and-ar-rahman
- Published: 2023-06-25T17:03:01+05:30
- Author: Ajay

പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്‌മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ നസിം. എ ആർ
റഹ്‌മാനും ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്.
ഇതിഹാസത്തിനൊപ്പം ഫ്രെയ്മിൽ എന്നാണ് ചിത്രത്തിന് നസ്രിയ നൽകിയിരിക്കുന്ന ക്യാപ്ഷൻ. 
ട്വിറ്ററിലൂടെ നസ്രിയ പങ്കുവച്ചിരിക്കുന്ന ചിത്രത്തിന്  മണിക്കൂറിനുള്ളിൽ നിരവധി ലൈക്കുകളാണ്
ലഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/nazri1.jpg?resize
=1280%2C720&ssl=1)

 

ഫഹദ് അഭിനയിച്ച മലയൻകുഞ്ഞ് എന്ന ചിത്രത്തിന് എ ആർ റഹ്‌മാൻ സംഗീതം പകർന്നിട്ടുണ്ട്. 
സജിമോൻ പ്രഭാകറിൻറെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി 2022 ൽ പുറത്തെത്തിയ സിനിമയാണ്
മലയൻകുഞ്ഞ് ഫാസിൽ ആയിരുന്നു ഈ ചിത്രത്തിൻറെ നിർമ്മാണം. അതേസമയം ധൂമമാണ് ഫഹദ് ഫാസിലിന്റെതായി
എത്തിയ പ്രദർശനത്തിനെത്തിയ പുതിയ ചിത്രം.

 സൂപ്പർ ഹിറ്റ് സിനിമകളായ കെജിഎഫും കാന്താരയുമൊക്കെ നിർമ്മിച്ച കന്നഡ സിനിമയിലെ പ്രമുഖ
ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ കന്നഡ സംവിധായകൻ
പവൻ കുമാറിൻറെ ആദ്യ മലയാള സിനിമയാണ് ധൂമം.അപർണ ബാലമുരളിയാണ് സിനിമയിലെ നായിക. മലയാളത്തിന്
പുറമെ മറ്റ് നാല് ഭാഷകളിലുമായാണ് ചിത്രം പ്രദർശനത്തിന്ന എത്തിയത്.

> With The Legend himself [@arrahman](https://twitter.com/arrahman?ref_src=twsrc%5Etfw)
> Sir ????✨ [pic.twitter.com/F67l9dI0Df](https://t.co/F67l9dI0Df)
> — Nazriya Nazim Fahadh (@Nazriya4U_) [June 25, 2023](https://twitter.com/Nazriya4U_/status/1672843551850242048?ref_src=twsrc%5Etfw)
