# ഒരേ ഒരു ക്ലിക്കിന് വേണ്ടി ഓൺലൈൻ മാധ്യമങ്ങൾ എന്നെ കടിച്ചിയാക്കി, വേദനയോടെ ഷംന കാസിം പറയുന്നു

- Link: https://ml.b4blaze.com/film-news/the-online-media-bit-me-for-a-single-click-says-shamna-kasim-with-pain
- Published: 2021-09-23T13:42:02+05:30
- Author: Rahul

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിച്ചേർന്ന താരമാണ്
ഷംന കാസിം. മലയാളത്തിൽ ചെറിയ കഥാപാത്രങ്ങൾ  മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും അതെല്ലാം
തന്നെ ഏറ്റവും  മികച്ച സിനിമകൾ തന്നെയായിരുന്നു.മലായാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാൽ,
മമ്മൂട്ടി എന്നീ താരങ്ങളുടെ കൂടെ എല്ലാം ഷംന അഭിനയിച്ച് കഴിഞ്ഞു. തനിക്കു ലഭിക്കുന്ന
കഥാപാത്രങ്ങളില്‍ നല്ലത് മാത്രം തിരഞ്ഞെടുക്കാനുള്ള താരത്തിന്‍റെ കഴിവ് തന്നെയാണ് മലയാളത്തില്‍
ഷംനയെ നല്ലൊരു അഭിനേത്രിയാക്കുന്നത്.അതെ പോലെ വിവാഹതട്ടിപ്പ് നടത്തിയവരുടെ കയ്യിൽ നിന്നും
തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. അത് കൊണ്ട് തന്നെ ഇത് വളരെ വലിയയൊരു വാർത്ത തന്നെയായിരുന്നു.
അതിന് ശേഷം വിവാഹം എന്ന് പറഞ്ഞാൽ പോലും ഭയമാണെന്നും താരം കൂട്ടിചേർത്തു. നിലവിൽ ഇപ്പോൾ
വളരെ കാര്യമായി തന്നെ വിവാഹാലോചനകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് താരം  വ്യക്തമാക്കുന്നു.
വേഗത്തിൽ നടക്കണമെന്ന് ഒരു ആഗ്രഹവുമില്ല.

![shamna kasim1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/shamna-
kasim1.jpg?resize=696%2C1045&ssl=1)

shamna kasim1

കുടുംബക്കാർക്കാണ് വിവാഹം വളരെ പെട്ടെന്ന് നടത്തണമെന് കൂടുതൽ ആഗ്രഹം.അതെ പോലെ തന്നെ
വിവാഹാലോചന വന്നപ്പോൾ അതൊരു തട്ടിപ്പാണെന്ന് പിന്നീട് മനസ്സിലായപ്പോൾ എന്നെക്കാൾ കൂടുതൽ
വിഷമിച്ചത് അച്ഛനും അമ്മയുമായിരുന്നു.അതെ പോലെ അതിനെതിരായി ഉടൻ തന്നെ  കേസ് കൊടുത്തതും
ഇരുവരും ചേർന്നാണ്.പക്ഷെ എന്നാൽ അതിൽ എന്റെ പേര് വരുകയില്ല എന്നാണ് രണ്ട്പേരും വിചാരിച്ചത്.
അപ്പോളത്തെ എന്റെ വിഷമം വിവാഹ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയതായിരുന്നില്ല .അതിന്
ശേഷം മാധ്യമങ്ങളിൽ വന്ന വാർത്തയായിരുന്നു എന്റെ മനസ്സിൽ വേദന ഉണ്ടാക്കിയത്. എന്തൊക്കെ
പറഞ്ഞാലും ഒരേ ഒരു  ക്ലിക്കിന് വേണ്ടി ഓൺലൈൻ മാധ്യമങ്ങളും അതെ പോലെ യൂട്യൂബും എന്നെ
കുറിച്ചുള്ള വാർത്ത വളച്ചൊടിച്ചു.അപ്പോൾ ടിവിയിലും ഫോണിലും എല്ലാം  തന്നെ എന്റെ മുഖം
മാത്രമായിരുന്നു.ഈ ഒരു കാരണം കൊണ്ട് തന്നെ ഞാൻ മാനസികമായി തളര്‍ന്നു പോയി.

![ shamna-kasim2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/shamna-
kasim2.jpg?resize=696%2C696&ssl=1)

shamna-kasim2

ആ വന്നവർ ഒരു കുടുംബം തന്നെയാണ്.അവരെല്ലാം തന്നെ തട്ടിപ്പുനടത്തി പോലുമാണ് ജീവിക്കുന്നത്
തന്നെ.പോലീസുകാര്‍ കേസ് കൊടുത്ത സമയത്ത് എന്നോട് പറഞ്ഞിരുന്നു.ഷംനയുടെ പരാതി എന്ന് 
വെച്ചാൽ ഒരു പരാതിയല്ലയെന്ന്.താരം അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ഒരു
നിമിത്തം ആകുകയായിരുന്നു.ഈ ഒരു സംഭവത്തിന് ശേഷം നിരവധി പെൺകുട്ടികൾ എന്നെ വിളിച്ചു 
നന്ദി പറഞ്ഞു.സിനിമാ രംഗത്തെ മിക്കവരും ഇവരുടെ കെണിയിൽ അകപ്പെട്ടിരിക്കാം. അവർക്കെല്ലാം
പുറത്ത് പറയാൻ മടിയായിരിക്കാമെന്ന് താരം പറയുന്നു. അതെ പോലെ ഷംന പങ്കെടുത്ത തെലുങ്ക്
ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ  വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്,
റിയാലിറ്റി ഷോയിൽ അല്‍ഭുതപ്രകടനം നടത്തിയ യുവാവിനെ വേദിയില്‍ എത്തി ചുംബിക്കുകയും കവിളില്‍
കടിക്കുകയും  സംഭവം ആണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്, സംഭവം നടന്നതിന് പിന്നാലെ
താരത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിട്ടുണ്ട്. തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘
ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് താരം. ഈ റിയാലിറ്റി ഷോയില്‍ അത്ഭുതകരമായ 
പ്രകടനം പുറത്തെടുത്ത മത്സരാര്‍ത്ഥിയെ  ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു.

 
