# ഈ തവണത്ത് ആറ്റുകാൽ അമ്മക്കുള്ള പൊങ്കാല സമർപ്പണം മോഹൻലാലിന്റെ  ‘തുടരും’ എന്ന ചിത്രത്തിന് വേണ്ടി, ചിപ്പി പറയുന്നു

- Link: https://ml.b4blaze.com/film-news/the-pongala-dedication-for-attukal-amma-is-for-mohanlals-film-thudarum-says-chippi
- Published: 2025-03-13T16:36:56+05:30
- Author: Suji

ഓരോ വർഷവും പൊങ്കാല സമർപ്പിച്ച് എല്ലാവരും പിരിയുന്നത് അടുത്ത വർഷം വീണ്ടും ഇവിടെത്തന്നെ
കാണാം എന്നുപറഞ്ഞിട്ടാണെന്ന് നടി ചിപ്പി. എന്നാൽ ഈ തവണ ‘തുടരും’ എന്ന ചിത്രത്തിന്റെ
വിജയത്തിനുവേണ്ടിയുള്ള പാർത്ഥനയാണ് തന്റെ പൊങ്കാല സമർപ്പണമെന്ന് ചിപ്പി പറഞ്ഞു, മാധ്യമങ്ങളോട്
ആയിരുന്നു നടിയുടെ ഈ പ്രതികരണം. സൗഹൃദത്തിന്റെ കൂട്ടായ്മകൂടിയാണ് പൊങ്കാലയെന്ന് ചിപ്പി
അഭിപ്രായപ്പെട്ടു. താനും നടി ജലജയും അടുത്താണ് താമസിക്കുന്നത്. മിക്കവാറും ഞങ്ങൾ ഒരുമിച്ചാണ്
പൊങ്കാലയ്ക്ക് വരാറുള്ളത്. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ മൂന്ന്, നാല് മാസങ്ങൾക്കുമുൻപേ
തുടങ്ങാറുണ്ട്.

![](https://i0.wp.com/images.b4blaze.com/2025/03/thudrum.jpg?resize=970%2C545&ssl
=1)

പങ്കെടുക്കുന്ന എത്രാമത്തെ പൊങ്കാലയാണ് ഇതെന്ന് കൃത്യമായി അറിയില്ല. 20 വർഷത്തിലേറെ
എന്തായാലും ആയിട്ടുണ്ടാവുമെന്നും ചിപ്പി പറഞ്ഞു. പത്തിൽപ്പഠിക്കുമ്പോഴാണ് ആദ്യം പൊങ്കാലയിട്ടത്.
അതും ഒറ്റയ്ക്ക്. അതുവരെ അമ്മയുടെ കൂടെയായിരുന്നു വന്നിരുന്നത്. കുംഭമാസത്തിലെ ചൂടാണെങ്കിലും
ബുദ്ധിമുട്ടായി ഒന്നും തോന്നിയിട്ടില്ല. നമ്മുടെ ആ​ഗ്രഹവും പ്രാർത്ഥനയുമാണ് പൊങ്കാലയിടാം
എന്നുള്ളത്. അതുകൊണ്ടുതന്നെ ബാക്കി ബുദ്ധിമുട്ടുകളൊന്നും ബാധിക്കില്ല.

എന്നാൽ താൻ ,പൊങ്കാലയ്ക്കുമാത്രമല്ല ഇവിടെ വരാറ്. മാസത്തിലൊരിക്കലെങ്കിലും വന്ന് തൊഴുതിട്ട്
പോകാറുണ്ട്, ചിപ്പി പറഞ്ഞു, രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ചിപ്പിയുടെ ഭർത്താവായ 
രഞ്ജിത്ത് ആണ് തരുൺ മൂർത്തി-മോഹൻലാൽ ടീമിന്റെ തുടരും നിർമിക്കുന്നത്. ഈ ചിത്രത്തിൽ 
നായിക ആയി എത്തുന്നത് മലയാളത്തിന്റെ എക്കാലത്തെയും കോംബോ ആയ മോഹൻലാൽ- ശോഭനയാണ്.

![](https://i0.wp.com/images.b4blaze.com/2025/03/chippi.jpg?resize=820%2C450&ssl
=1)
